നമ്മ മെട്രോ യെല്ലോ ലൈൻ മേയിൽ തുറക്കും

ബെംഗളൂരു: ബെംഗളൂരു മെട്രോ യെല്ലോ ലൈൻ മെയ്‌ മാസത്തിൽ പ്രവർത്തനമാരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ബൊമ്മസാന്ദ്രയ്ക്കും തിരക്കേറിയ സെൻട്രൽ സിൽക്ക് ബോർഡ് ഏരിയയ്ക്കും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തുന്ന യെല്ലോ ലൈൻ നിലവിൽ 19 കിലോമീറ്ററിലാണ്. ഡ്രൈവറില്ലാ മെട്രോ റെയിൽ സർവീസ് എന്നതാണ് യെല്ലോ ലൈനിന്‍റെ ഏറ്റവും വലിയ പ്രത്യേകത. കൊൽക്കത്ത ആസ്ഥാനമായുള്ള ടിറ്റാഗഡ് റെയിൽ സിസ്റ്റംസ് ലിമിറ്റഡ് (ടിആർഎസ്എൽ) ആണ് ബെംഗളൂരു മെട്രോയുടെ യെല്ലോ ലൈനിനായി ഡ്രൈവറില്ലാ ട്രെയിനുകൾ നിർമിക്കുന്നത്. ജനുവരി മാസത്തിൽ ആദ്യത്തെ ഡ്രൈവർ രഹിത ട്രെയിൻ ബെംഗളൂരുവിൽ എത്തിയിരുന്നു.

മൂന്നു ട്രെയിനുകളാണ് ആദ്യ ഘട്ടത്തിൽ യെല്ലോ ലൈനിൽ സർവീസ് നടത്തുക. 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. 2024 മാർച്ച് 7-ന്, ബിഎംആർസിഎൽ യെല്ലോ ലൈനിൽ (ബൊമ്മസാന്ദ്ര – ആർവി റോഡ്) സ്ലോ ട്രയൽ റൺ ആരംഭിച്ചിരുന്നു. 2021ൽ പ്രവർത്തനം ആരംഭിക്കാനിരുന്ന യെല്ലോ ലൈൻ സർവീസ് കോവിഡ്, വ്യാപാര നിയന്ത്രണങ്ങൾ തുടങ്ങിയ പല കാരണങ്ങളാൽ വൈകുകയായിരുന്നു.

ഇലക്ട്രോണിക് സിറ്റി, ബൊമ്മസാന്ദ്ര, എച്ച്എസ്ആർ ലേഔട്ട് തുടങ്ങി ഏറ്റവും കൂടുതൽ ഐടി കമ്പനികളും കാമ്പസുകളുമുള്ള റൂട്ടിലൂടെയാണ് ട്രെയിൻ സർവീസ് നടത്തുന്നത്. ഇൻഫോസിസ്, ബയോകോൺ, വിപ്രോ, ടിസിഎസ്, എച്ച്സിഎൽ, ടെക് മഹീന്ദ്ര തുടങ്ങിയവയിലെ ജീവനക്കാർക്കും ട്രെയിൻ സർവീസ് ആശ്വാസമാകും. യെല്ലോ ലൈനിൽ 16 സ്റ്റേഷനുകളാണ് ആകെയുള്ളത്. ആർവി റോഡ്, രാഗിഗുഡ്ഡ, ജയദേവ ഹോസ്പിറ്റൽ, ബിടിഎം ലേഔട്ട്, സെൻട്രൽ സിൽക്ക് ബോർഡ്, ബൊമ്മനഹള്ളി, ഹോംഗസാന്ദ്ര, കുഡ്‌ലു ഗേറ്റ് മെട്രോ സ്റ്റേഷൻ, സിംഗസാന്ദ്ര, ഹോസ റോഡ്, ഇലക്ട്രോണിക് സിറ്റി, കൊനപ്പന അഗ്രഹാര, ഹുസ്കുർ റോഡ്, ഹെബ്ബഗോഡി, ബൊമ്മസാന്ദ്രയ്ക്ക് സമീപമുള്ള മെട്രോ സ്റ്റേഷൻ എന്നിവയാണ് യെല്ലോ ലൈനിലെ സ്റ്റേഷനുകൾ.

TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru metro yellow line service to launch by may

Savre Digital

Recent Posts

യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഒരാഴ്ചയായി താമസിക്കുന്നത് ഒറ്റയ്ക്ക്, കൊലപാതകമാണോയെന്ന് സംശയം

ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…

4 hours ago

പ​ട്രോ​ളി​ങ്ങി​നി​ടെ കൊ​ക്ക​യി​ലേ​ക്ക് വീ​ണു; മ​ല​യാ​ളി സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…

5 hours ago

എസ്ഐആർ; 99.5% എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു കഴിഞ്ഞെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…

5 hours ago

ബെംഗളൂരുവില്‍ 7 കോടിയുടെ എടിഎം കവർച്ച: 5.7 കോടി രൂപ പിടിച്ചെടുത്തു

ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…

5 hours ago

ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു

അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…

5 hours ago

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ലും ക​ല്ലേ​റും; പോ​ലീ​സ് ലാ​ത്തി​വീ​ശി

തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…

6 hours ago