ബെംഗളൂരു: നമ്മ മെട്രോ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം സ്‌ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കാൻ പദ്ധതിയുമായി ബിഎംആർസിഎൽ. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ആത്മഹത്യ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
നിലവിൽ നിർമാണം പുരോഗമിക്കുന്ന നാഗവാര-ഗോട്ടിഗെരെ പാതയിൽ പിഎസ്ഡി സ്ഥാപിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായി ബിഎംആർസിഎൽ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ യശ്വന്ത് ചവാൻ പറഞ്ഞു. നിർമാണം പൂർത്തിയായ മറ്റു മെട്രോ ലൈനുകളിൽ പിഎസ്ഡി സ്ഥാപിക്കുന്നത് ബുദ്ധിമുട്ടാണ്. ഇത് മെട്രോ സർവീസുകൾക്കും തടസം സൃഷ്ടിക്കും.
എന്നാൽ വർധിച്ചു വരുന്ന ആത്മഹത്യ കേസുകൾ തടയാൻ ഇതാണ് മികച്ച മാർഗമെന്ന് അദ്ദേഹം പറഞ്ഞു. പിഎസ്ഡി സ്ഥാപിക്കാൻ ഓരോ സ്റ്റേഷനും കുറഞ്ഞത് 10 കോടി രൂപ ആവശ്യമാണ്. സുരക്ഷ ഉറപ്പാക്കാനാണ് ബിഎംആർസിഎൽ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തന സമയങ്ങളിലൊഴികെ പിഎസ്‌ഡി സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥരുമായി വ്യാഴാഴ്ച യോഗം വിളിച്ചിട്ടുണ്ടെന്നും ചവാൻ കൂട്ടിച്ചേർത്തു.
TAGS: BENGALURU | NAMMA METRO
SUMMARY: BMRCL to install plaform screen doors to prevent suicides
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…
മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…