ബെംഗളൂരു: ബെംഗളൂരു നമ്മ യാത്രിയുടെ ടാക്സി ക്യാബ് സേവനങ്ങൾക്ക് ഇന്ന് മുതൽ തുടക്കമാകും. നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ്റെ (എആർഡിയു) നേതൃത്വത്തിൽ ആരംഭിച്ച നമ്മ യാത്രി ആപ്പ് ഇതാദ്യമായാണ് ക്യാബ് സർവീസ് അവതരിപ്പിക്കുന്നത്.
ജസ്‌പേ ടെക്‌നോളജീസ് ആണ് ആപ്പ് നിർമിച്ചത്. ആപ്പിനെ വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാബ് സേവനങ്ങൾക്ക് തുടക്കമിടുന്നത്.
നമ്മ യാത്രി ആപ്പ് രണ്ട് തരം ടാക്സികൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇക്കോ – നോൺ എസി ആണ്, കോംഫി എസി ക്യാബുകൾ എന്നിവയാണിത്. നിലവിൽ ബെംഗളൂരുവിലെ ടൗണുകൾക്കിടയിലെ യാത്രകൾക്ക് മാത്രമാണ് ക്യാബ് സേവനം ലഭ്യമാകുക. വൈകാതെ മറ്റ് നഗരങ്ങളിലേക്കും സേവനം വ്യാപിപ്പിക്കാനാണ് നമ്മ യാത്രി പദ്ധതിയിടുന്നത്.
കമ്പനി ഇതുവരെ ഏകദേശം 350 ക്യാബ് ഡ്രൈവർമാരെ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് നമ്മ യാത്രി വൃത്തങ്ങൾ അറിയിച്ചു. ക്യാബ് സേവനത്തിലേക്കുള്ള നമ്മ യാത്രി ആപ്പിന്റെ കടന്നുവരവ് ഒല, ഊബർ പോലുള്ള ആപ്പുകൾക്ക് വലിയ തിരിച്ചടിയാണ്.
The post നമ്മ യാത്രിയുടെ ടാക്സി സേവനങ്ങൾ ഇന്ന് മുതൽ appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: തമിഴ്‌നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഹൊസൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ട് രണ്ട് പേർ മരിച്ചു. ദേശീയപാത 44…
ബെംഗളൂരു: കലബുറഗി സെൻട്രൽ റെയിൽവേ സ്റ്റേഷന് ബോംബ് ഭീഷണി. പോലീസ് കൺട്രോൾ റൂമിലേക്കാണ് അജ്ഞാതനായ ഒരാൾ ബോംബ് ഭീഷണി മുഴക്കിയത്.…
ബെംഗളൂരു: നമ്മ മെട്രോയുടെ യെല്ലോ ലൈനില്‍ ട്രെയിനുകളുടെ നിലവിലെ ഇടവേള 25 മിനിറ്റില്‍ നിന്ന് ഉടന്‍ തന്നെ 15 മിനിറ്റിലേക്ക് മാറ്റും.…
തിരുവനന്തപുരം: ബോട്ടിൽ പാൽ വിതരണത്തിലേക്ക് കടന്ന് മിൽമ. ഉൽപന്നങ്ങളുടെ വിപണി വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായും ഓണവിപണി ലക്ഷ്യമിട്ടും മില്‍മയുടെ ഒരു ലിറ്ററിന്‍റെ…
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി ഒഡീഷ തീരത്തെ കരയിൽ രാവിലെയോടെ പ്രവേശിച്ചിരുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ തെക്കൻ ഒഡീഷ,…
തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വ്യവസായി മുഹമ്മദ് ഷര്‍ഷാദിനെതിരേ നിയമനടപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ഷര്‍ഷാദിന് വക്കീല്‍ നോട്ടീസ്…