Categories: KERALATOP NEWS

നര്‍ത്തകി സത്യഭാമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല; കീഴടങ്ങണമെന്ന് ഹൈക്കോടതി

നര്‍ത്തകന്‍ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ചെന്ന കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ഒരാഴ്ചക്കുള്ളില്‍ ജില്ലാ കോടതിയില്‍ കീഴടങ്ങാന്‍ ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് സത്യഭാമയ്ക്ക് നിര്‍ദ്ദേശം നല്‍കി.

കീഴടങ്ങിയ ശേഷം ജാമ്യഹര്‍ജി ജില്ലാ കോടതി പരിഗണിക്കണം. ആര്‍എല്‍വി രാമകൃഷ്ണനെതിരായ വംശീയാധിക്ഷേപത്തിലാണ് നടപടി. സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നിറത്തേയും രൂപത്തേയും സത്യഭാമ അധിക്ഷേപിച്ചുവെന്ന രാമകൃഷ്ണന്റെ പരാതിയില്‍ തിരുവനന്തപുരം കന്റേണ്‍മെന്റ് പോലീസാണ് കേസെടുത്തിരുന്നത്.


TAGS: KERALA, SATHYABHAMA
KEYWORDS:
Dancer Satyabhama has no anticipatory bail

Savre Digital

Recent Posts

ചിറ്റയം ഗോപകുമാർ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി

പത്തനംതിട്ട: ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. വിഭാഗീയത രൂക്ഷമായതിന് പിന്നാലെ സമവായം എന്ന നിലയ്ക്കാണ് ചിറ്റയം…

38 minutes ago

മദ്യപാനത്തിനിടെ തർക്കം: ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു

ന്യൂഡൽഹി: ഡൽഹി ചന്ദർ വിഹാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ 24 കാരനായ ഡെലിവറി എക്സിക്യൂട്ടീവ് കുത്തേറ്റു മരിച്ചു. ഡെലിവറി എക്സിക്യൂട്ടീവായ ആശിഷ്…

48 minutes ago

റൈറ്റേഴ്സ് ഫോറം സംവാദം 24 ന്

ബെംഗളൂരു: ബെംഗളൂരു മലയാളി റൈറ്റേഴ്സ് ആന്റ് ആർട്ടിസ്റ്റ്സ് ഫോറം ഡിജിറ്റൽ കാലത്തെ വായന എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്…

1 hour ago

എയ്മ വോയ്സ് 2025 ദേശീയ സംഗീത മത്സരം

ബെംഗളൂരു: മലയാളി ഗായകർക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) സംഘടിപ്പിക്കുന്ന ദേശീയ മലയാള സംഗീത മത്സര പരിപാടി “എയ്മ…

2 hours ago

മഴ കനക്കുന്നു; കക്കി ഡാം തുറന്നു

പത്തനംതിട്ട: സംസ്ഥാനത്ത് മഴ കനക്കുന്നതിനാല്‍ ഡാമുകള്‍ തുറക്കുന്നു. പത്തനംതിട്ടയിലെ കക്കി ഡാം തുറന്നു. ഡാമിന്റെ 2 ഷട്ടറുകളാണ് തുറന്നത്. പമ്പയുടെ…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തൃശൂർ കുറ്റൂർ ചീരാത്ത് മഠത്തിൽ വീട്ടിൽ സി സുകുമാരൻ (80) ബെംഗളൂരുവിൽ അന്തരിച്ചു. ടി.സി. പാളയ സേക്രഡ് ഹാർട്ട്സ്…

2 hours ago