നഴ്സിംഗ് കോളേജിന് സമീപം പാർക്ക്‌ ചെയ്ത അഞ്ച് വാഹനങ്ങൾക്ക് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ നഴ്സിംഗ് സ്വകാര്യ കോളേജിന് സമീപം പാർക്ക്‌ ചെയ്ത് അഞ്ച് വാഹനങ്ങൾക്ക് തീപിടിച്ചു. ഹെഗ്ഗനഹള്ളി ക്രോസിന് സമീപം ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. കോളേജിന് കീഴിലുള്ള സ്ഥലത്ത് നിർത്തിയിട്ടിരുന്ന ബസുകൾക്ക് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. പാർക്ക് ചെയ്ത ഒരു ബസിലാണ് ആദ്യം തീപ്പിടിച്ചത്. പിന്നീട് തൊട്ടടുത്തുള്ള വാഹനങ്ങളിലേക്ക് തീപടരുകയായിരുന്നു. തുടർന്ന് കോളേജ് അധികൃതർ അഗ്നിശമന സേനയെ വിവരം അറിയിക്കുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്തു.

അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി കൂടുതൽ നാശനഷ്ടങ്ങൾ വരുത്തുന്നതിന് മുമ്പ് തീ അണച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജഗോപാൽ നഗർ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തീപിടിത്തത്തിൻ്റെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ രാജഗോപാൽ നഗർ പോലീസ് കേസെടുത്തു.

TAGS: BENGALURU UPDATES | FIRE
SUMMARY: Five buses parked near nursing college gutted into fire

Savre Digital

Recent Posts

ബിജെപി ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി നിതിൻ നബിൻ ചുമതലയേറ്റു

ഡല്‍ഹി: നിതിൻ നബീന് ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് നിതിൻ ചുമതലയേറ്റത്. നിലവില്‍ ബിഹാർ…

28 minutes ago

കോഴിക്കോട്ട് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി

കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പോലീസ് സ്ഥലത്തെത്തി…

48 minutes ago

ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗീകാതിക്രമം നടത്തിയ കേസ്; മുന്‍കൂര്‍ ജാമ്യം തേടി പി.ടി. കുഞ്ഞുമുഹമ്മദ്

തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയോട് ലൈംഗികാതിക്രമം നടത്തി എന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകനും സിപിഎ മുൻ എംഎല്‍എയുമായ പി.ടി.കുഞ്ഞുമുഹമ്മദ്.…

1 hour ago

നടൻ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: നടി  ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ നടൻ ദിലീപ് ശബരിമലയില്‍ ദർശനത്തിനെത്തി. ഇന്ന് പുലർച്ചെയാണ് ദിലീപ് സന്നിധാനത്ത്…

2 hours ago

അതിജീവിതയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം

കൊച്ചി: അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. 16 ദിവസത്തിന് ശേഷമാണ് ജാമ്യം അനുവദിച്ചത്. സൈബർ അധിക്ഷേപ കേസിലാണ്…

3 hours ago

അമ്മയേയും മകനെയും വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കൊല്ലം: പാരിപ്പള്ളിയില്‍ അമ്മയും മകനും വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തൻകുളം കരിമ്പാലൂർ തലക്കുളം നിധിയില്‍ പ്രേംജിയുടെ ഭാര്യ…

4 hours ago