ബെംഗളൂരു: സംസ്ഥാനത്തെ നഴ്സിംഗ് കോളേജുകളിൽ ഫീസ് നിരക്ക് നിയന്ത്രിക്കുന്നതിനായി റെഗുലേറ്ററി കമ്മിറ്റി രൂപീകരിച്ചതായി മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ അറിയിച്ചു. നഴ്സിംഗ് കോളേജുകളിൽ വിദ്യാർഥികളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നുണ്ടെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് നടപടി.
സംസ്ഥാനത്തുടനീളമുള്ള നഴ്‌സിംഗ് കോളേജുകളുടെ ഫീസ് ഘടന നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. അമിത ഫീസ് ഈടാക്കുന്നത് സംബന്ധിച്ച് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് നഴ്‌സിംഗ് സ്ഥാപനങ്ങളുടെ അവലോകന യോഗത്തിൽ മന്ത്രി ചൂണ്ടിക്കാട്ടി.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിൻ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച അഞ്ചംഗ ഫീസ് നിയന്ത്രണ സമിതിയെ ഫീസ് ഘടന പരിശോധിക്കാൻ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ നിർദ്ദേശിച്ച പരിധിക്കപ്പുറം ഫീസ് ഈടാക്കുന്നതായി കണ്ടെത്തിയ കോളേജിൻ്റെ അവശ്യ സർട്ടിഫിക്കറ്റും ഫീസിബിലിറ്റി സർട്ടിഫിക്കറ്റും (ഇസി ആൻഡ് എഫ്‌സി) പിൻവലിക്കുമെന്നും പാട്ടീൽ മുന്നറിയിപ്പ് നൽകി.
നിലവിൽ, സർക്കാർ ക്വാട്ടയിൽ പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് പ്രതിവർഷം 10,000 രൂപയും മാനേജ്‌മെൻ്റ് ക്വാട്ടയിൽ ഒരു ലക്ഷം രൂപയും കർണാടക ഇതര വിദ്യാർഥികൾക്ക് 1.40 ലക്ഷം രൂപയുമാണ് ഫീസ് ഘടന. സംസ്ഥാനത്തെ 611 നഴ്സിംഗ് കോളേജുകളിലായി 35,000 സീറ്റുകൾ ലഭ്യമാണ്. ഫീസ് ഘടന 20 ശതമാനം വർധിപ്പിക്കണമെന്ന നഴ്‌സിംഗ് കോളേജ് മാനേജ്‌മെൻ്റുകളുടെ അപേക്ഷ അടുത്തിടെ പാട്ടീൽ നിരസിച്ചിരുന്നു.
TAGS: KARNATAKA | NURSING COLLEGES
SUMMARY: Karnataka govt forms fees regulatory committee for nursing colleges
കൊച്ചി: സ്വര്ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…