ബെംഗളൂരു: നവകേരള ബസിന്റെ രണ്ടാം വരവിൽ യാത്രക്കാരിൽ നിന്നും മികച്ച പ്രതികരണം. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് ജനുവരി ഒന്നിനാണ് നവകേരള ബസ് സർവീസ് പുനരാരംഭിച്ചത്. കോഴിക്കോട് നിന്ന് ബസ് പുറപ്പെട്ടത് തന്നെ നിറയെ യാത്രക്കാരുമായാണ്. ബസ് യാത്ര ആരംഭിക്കുമ്പോൾ 37 സീറ്റിലും യാത്രക്കാരുണ്ടായിരുന്നു. രൂപമാറ്റത്തിനൊപ്പം സമയക്രമത്തിലും മാറ്റം വരുത്തിയതാണ് സർവീസിന് ഗുണമായത്.
പുലർച്ചെ 4.30-നായിരുന്നു നേരത്തേ സർവീസ്. നിലവിൽ രാവിലെ 8.25-ന് പുറപ്പെട്ട് വൈകീട്ട് 4.25-ന് ബെംഗളൂരുവിലെത്തും. ബെംഗളൂരുവിൽനിന്ന് തിരികെ രാത്രി 10.25-ന് പുറപ്പെട്ട് രാവിലെ 5.20-ന് കോഴിക്കോട്ടെത്തും. ഗരുഡ പ്രീമിയം സർവീസാണ്. 900 രൂപയാണ് ടിക്കറ്റ് നിരക്ക്. അടുത്തദിവസത്തേക്കുകൂടിയുള്ള ടിക്കറ്റ് ബുക്കിങ് ഫുള്ളായിട്ടുണ്ട്. ഞായറാഴ്ചയും ഓൺലൈൻ ബുക്കിങ് പൂർത്തിയായി. വെള്ളിയാഴ്ചയും ശനിയാഴ്ചയും പകുതിയിലധികം ടിക്കറ്റുകൾ ഇതിനോടകം ബുക്കുചെയ്തുകഴിഞ്ഞു.
11 സീറ്റുകൾ അധികമായി ഘടിപ്പിച്ചാണ് നവകേരള ബസ് വീണ്ടും സർവീസിനെത്തിയത്. ആകെ 37 സീറ്റുകളാണുള്ളത്. പിൻ ഡോർ, എസ്കലേറ്റർ എന്നിവ ഒഴിവാക്കി. മുൻഭാഗത്ത് മാത്രമാണ് ഡോർ ഉള്ളത്. ബസിലെ ശൗചാലയം നിലനിർത്തിയിട്ടുമുണ്ട്.
TAGS: BENGALURU | NAVAKERALA BUS
SUMMARY: Second service term for Navakerala bus gets positive response
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഗ്രാം വില 75 രൂപ വര്‍ധിച്ച് 12,350 രൂപയായി. പവന്‍ വില…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങള്‍ക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയില്‍ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള…
ബെംഗളൂരു: മലയാളി ഫാമിലി അസോസിയേഷന്‍ കുടുംബസംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് കേണൽ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ജനുവരി 11-ന് ഇന്ദിരാനഗർ ഇസിഎ…
ആലുവ: മുട്ടത്ത് മെട്രോ പില്ലറിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി ബിലാല്‍ (20) ആണ് മരിച്ചത്. ബൈക്കിന് പിന്നിലിരുന്ന…
കൊച്ചി: ബലാത്സംഗക്കേസുകളില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടു കേസുകളും ഹൈക്കോടതി ഇന്നു പരിഗണിക്കും.…
ബെംഗളൂരു: പ്രതിയായ മകനായി ജയിലിനുള്ളിൽ കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച മൈസുരു സ്വദേശികളായ ദമ്പതികൾ അറസ്റ്റിലായി. മൈസുരു സെൻട്രൽ ജയിലിൽ ജുഡീഷ്യൽ…