Categories: KERALATOP NEWS

നവകേരള ബസ് സർവീസ് കോഴിക്കോട് – ബെംഗളുരു റൂട്ടില്‍?

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരളാ യാത്രയിൽ സഞ്ചരിച്ച നവകേരള ബസ് സർവീസ് നടത്തുക കോഴിക്കോട് – ബെംഗളുരു റൂട്ടിൽ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സർവീസിനായി ബസ് ഉപയോഗിക്കാൻ കെഎസ്ആർടിസിയിൽ നേരത്തെ തന്നെ ആലോചനകള്‍ സജീവമാണ്. സ്റ്റേജ് ക്യാരേജ് പെർമിറ്റാക്കാനുള്ള ബസിനെ നടപടികൾ പൂർത്തിയായാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ബസ് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന് കൈമാറിയേക്കില്ലെന്നാണ് ഒടുവിൽ ലഭ്യമാകുന്ന വിവരം. കോടികൾ മുടക്കി വാങ്ങിയ ബസ് ഉപയോഗിക്കുന്നില്ലെന്ന വിമർശനത്തിന് പിന്നാലെയാണ് കെഎസ്ആർടിസി ഇക്കാര്യത്തിൽ നടപടികളാരംഭിച്ചത്.

കേരളാ സർക്കാരിൻറെ നവകേരള യാത്രയ്ക്കായി 1.15 കോടി രൂപ മുടക്കിയാണ് ഭാരത് ബെൻസിന്റെ പുതിയ ബസ് വാങ്ങിയത്. യാത്രയ്ക്ക് ശേഷം ബസ് മ്യൂസിയത്തിൽ വെക്കാമെന്നും ബസിൻറെ മൂല്യം ഉയരുമെന്നുമുള്ള ഇടതുനേതാക്കളുടെ പ്രതികരണം ഏറെ ശ്രദ്ധ നേടിയിരുന്നു.

അറ്റകുറ്റപ്പണി കഴിഞ്ഞ ബസ് കെഎസ്ആർടിസി പാപ്പനംകോട് സെൻട്രൽ വർക്ക് ഷോപ്പിൽ ആണ് ഇപ്പോൾ ഉള്ളത്. നവകേരള ബസിൽ മാറ്റങ്ങൾ വരുത്തിയിരുന്നു, മുഖ്യമന്ത്രിക്ക് ഇരിക്കാനായി സ്ഥാപിച്ച പ്രത്യേക സീറ്റ് നീക്കം ചെയ്തു. സീറ്റുകൾ പുനഃക്രമീകരിച്ച് യാത്രക്കാരുടെ ലഗേജിനും സ്ഥലമൊരുക്കിയിട്ടുണ്ട്.

The post നവകേരള ബസ് സർവീസ് കോഴിക്കോട് – ബെംഗളുരു റൂട്ടില്‍? appeared first on News Bengaluru.

Savre Digital

Recent Posts

ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടി; വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍

ഡല്‍ഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച്‌ ഇന്ത്യൻ റെയില്‍വേ. ഡിസംബർ 26 മുതല്‍ നിരക്ക് വർധന നിലവില്‍ വരും. 600 കോടി…

38 minutes ago

ഇനി ഓര്‍മ്മ, ശ്രീനിവാസന് കണ്ണീരോടെ വിട നല്‍കി കേരളം

കൊച്ചി: മലയാളത്തിന്‍റെ പ്രിയപ്പെട്ട ശ്രീനിവാസന് യാത്രാമൊഴി നല്‍കി കേരളം. ഉദയംപേരൂരിന് സമീപമുള്ള കണ്ടനാട് വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. സംസ്ഥാന സര്‍ക്കാറിന്റെ…

1 hour ago

ദക്ഷിണാഫ്രിക്കയില്‍ വീണ്ടും വെടിവെപ്പ്; 10 മരണം, നിരവധി പേര്‍ക്ക് പരുക്ക്

ജൊഹന്നാസ്ബർ​ഗ്: ദക്ഷിണാഫ്രിക്കയിലെ പ്രധാന ന​ഗരായ ജോഹന്നാസ്ബർഗിലെ ബാറിൽ അജ്ഞാതരുടെ വെടിവെപ്പ്. തോക്കുധാരികൾ നടത്തിയ ആക്രമണത്തിൽ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധി…

2 hours ago

ധർമസ്ഥല കേസ്: ജീവനു ഭീഷണിയെന്നു ചിന്നയ്യയുടെ പരാതി

ബെംഗളൂരു:  ഏറെ വിവാദമായ ധ​​​​​ർ​​​​​മ​​​​​സ്ഥ​​​​​ല കേ​​​​​സി​​​​​ൽ ക​​​​​ള്ള​​​​​സാ​​​​​ക്ഷി പ​​​​​റ​​​​​ഞ്ഞ​​​​​തി​​​​​നു അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ ശു​​​​​ചീ​​​​​ക​​​​​ര​​​​​ണ​​​​​ത്തൊ​​​​​ഴി​​​​​ലാ​​​​​ളി ചി​​​​​ന്ന​​​​​യ്യ ജീ​​​​​വ​​​​​നു ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്നു കാ​​​​ണി​​​​ച്ചു പോ​​​​​ലീ​​​​​സി​​​​​ൽ പ​​​​​രാ​​​​​തി…

3 hours ago

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം 28 ന്

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസൈറ്റി വയലാർ അനുസ്മരണം ഡിസംബർ 28നു വൈകീട്ട് 4 മണിക്ക് മൈസൂർ റോഡിലുള്ള ബ്യാറ്ററായനാപുരയിലെ സൊസൈറ്റി…

3 hours ago

‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം ചെയ്തു

ബെംഗളൂരു: എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ പുതിയ കഥാസമാഹാരം ‘ഗോഡ്സ് ഓൺ ചങ്ക്’ ബെംഗളൂരുവില്‍ പ്രകാശനം ചെയ്തു. ഇന്ദിരാനഗർ…

3 hours ago