ബെംഗളൂരു: നവജാതശിശുവിനെ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെത്തി. ബനശങ്കരി ഗുരുരാജ ലേഔട്ടിലെ മാലിന്യക്കൂമ്പാരത്തിൽ ചൊവ്വാഴ്ച രാവിലെ പൗരകർമ്മികരാണ് കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി കുട്ടിയെ വാണി വിലാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജനിച്ച് 24 മണിക്കൂർ തികയും മുമ്പാണ് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ പൊക്കിൾക്കൊടിയുടെ ഭാഗം വേർപെടുത്തിയിട്ടില്ല. നിലവിൽ കുട്ടി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കുട്ടിയെ ഏറ്റെടുക്കാൻ ശിശുസംരക്ഷണ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും, പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അച്ചുകാട്ട് പോലീസ് പറഞ്ഞു.
TAGS: BENGALURU | NEWBORN BABY
SUMMARY: Newborn baby found inside garbage bin in Banshankari
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ശബരിമല സ്വർണപാളി കേസ്…
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ 19 സിനിമകള്‍ക്ക് വിലക്ക്. പലസ്തീന്‍ വിഷയം പ്രമേയമായുള്ള ചിത്രങ്ങളും കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളെ…