ബെംഗളൂരു: നവജാതശിശുവിനെ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. വിജയപുരയിലെ ചാലൂക്യനഗറിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ജില്ലയിലെ രാമകൃഷ്ണ ഹോസ്പിറ്റലിന് തൊട്ടു പുറകിലുള്ള ബിജി എന്നയാളുടെ വീടിനു മുമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
പത്ത് ദിവസം മാത്രമുള്ള ആൺകുട്ടിയാണ് മരിച്ചത്. വീട്ടുടമസ്ഥയായ ബിജി ഉടൻ പോലീസിനെ വിവരമറിയിച്ചു. കുട്ടിയെ ആരാണ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചതെന്ന് തങ്ങൾക്കറിയില്ലെന്ന് ബിജി പോലീസിനോട് പറഞ്ഞു. പൊക്കിൾക്കൊടിയിൽ ആശുപത്രി ക്ലിപ്പും തലയിലും ദേഹത്തും കറുത്ത പാടുകളും കണ്ടെത്തി. ആദർശ് നഗർ പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു. സമീപത്തെ ആശുപത്രികൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TAGS: KARNATAKA| NEW BORN BABY| DEAD
SUMMARY: New born baby found dead infront of home
ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതിയും സി.പി.എം കുന്നോത്തുപറമ്പ് മുൻ ലോക്കൽ കമ്മിറ്റിയംഗവുമായ ജ്യോതിബാബുവിന് അടിയന്തരമായി ജാമ്യം അനുവദിക്കാൻ…
ബെംഗളൂരു: കൊപ്പാൾ ജില്ലയിലെ യെലബുറഗയില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. ഹോംഗാർഡായി ജോലിചെയ്യുന്ന യുവതിയെയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ പരിചയക്കാരനായ ലക്ഷ്മണ,…
തിരുവനന്തപുരം: പുതുക്കിയ ക്ഷേമ പെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. 2000 രൂപ ക്ഷേമപെൻഷനും 1600 രൂപ കുടിശികയും ചേർത്ത്…
തിരുവനന്തപുരം: തൈക്കാട് വിദ്യാർഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന്…
ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാർഥികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്നു. കെങ്കേരി ആർആർ നഗറിന് സമീപം ഞായറാഴ്ച…
ബെംഗളൂരു: കാർമൽ കാത്തലിക് അസോസിയേഷൻ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനമത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14-ന് സിദ്ധാർഥ നഗറിലുള്ള തെരേഷ്യൻ…