ബെംഗളൂരു: നവജാതശിശുവിനെ സ്കൂൾ ബാഗിലാക്കി റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൊസ്‌കോട്ടിലെ അമനിക്കരെയ്ക്ക് സമീപമാണ് കനത്ത മഴയിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടത്. മൂന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞിനെയാണ് കണ്ടെത്തിയത്. നാട്ടുകാർ കുഞ്ഞിനെ കണ്ടയുടൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
വസ്ത്രങ്ങളിൽ പൊതിഞ്ഞ് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കുഞ്ഞുണ്ടായിരുന്നത്. മഴയത്ത് കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. പോലീസ് ഉടൻ കുട്ടിയെ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി പ്രാഥമിക ചികിത്സകൾ നൽകി. വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെത്തി കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തു. സംഭവത്തിൽ ഹൊസ്‌കോട്ടേ പോലീസ് കേസെടുത്തു.
TAGS: KARNATAKA | BABY FOUND ABANDONED
SUMMARY: Newborn baby found abandoned on road
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…