തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. നേപ്പാള്‍ സ്വദേശിനി അമൃതയാണ് പൂർണ്ണ വളർച്ചയെത്താത്ത കുട്ടിയെ പ്രസവിച്ചശേഷം കുഴിച്ചിട്ടത്. പൂര്‍ണവളര്‍ച്ചയെത്താത്ത പെണ്‍കുട്ടിയുടെ മൃതദേഹമാണ് വെള്ളത്തുണിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
പോത്തൻകോട് വാവരയമ്പലത്ത് കന്നുകാലികള്‍ക്കായി വളർത്തുന്ന തീറ്റപ്പുല്‍ കൃഷിയിടത്തില്‍ കുഴിച്ചിട്ട് നിലയിലായിരുന്നു മൃതദേഹം. പ്രസവശേഷം അമിത രക്തസ്രാവത്തെ തുടർന്ന് എസ് എ ടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. എസ് എ ടി ആശുപത്രിയിലെ ഡോക്ടർമാരാണ് പോത്തൻകോട് പോലീസില്‍ വിവരമറിയിച്ചത്.
തുടർന്ന് പോത്തൻകോട് പോലീസും പോത്തൻകോട് പഞ്ചായത്ത് അധികൃതരും ഫോറൻസിക്ക് സംഘവും സ്ഥലത്തെത്തി കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു. ഇന്നലെ രാത്രി എട്ടുമണിക്കാണ് പ്രസവിച്ചതെന്നാണ് യുവതി മൊഴി നല്‍കി. പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS : THIRUVANATHAPURAM | BABY
SUMMARY : A newborn baby’s body is buried; It came to light when the woman was treated for excessive bleeding
ബെംഗളൂരു: തിരുവനന്തപുരം കല്ലറ സ്വദേശി കെ. ശ്രീധരകുറുപ്പ് (88) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ എന്‍ജിഇഎഫ് ജീവനക്കാരനാണ്. ഉദയനഗറിലായിരുന്നു താമസം. ഭാര്യ:…
കൊച്ചി: സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തെത്തുടർന്ന് നടൻ വിനായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോള്‍ എല്ലിന് പരുക്കേറ്റതിനെ തുടര്‍ന്നു താരത്തെ കൊച്ചിയിലെ…
ബെംഗളൂരു: ക്രിസ്മസ് പുതുവത്സര അവധിക്കാല തിരക്ക് പരിഗണിച്ച് മംഗളൂരു- ചെന്നൈ റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. മംഗളൂരു ജങ്‌ഷൻ…
ബെംഗളൂരു: വിദ്യാർഥികളുടെ എണ്ണം കുറവായതിനാൽ മംഗളൂരു സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത 22 സ്വകാര്യ കോളജുകൾ അടച്ചുപൂട്ടാന്‍ തീരുമാനം. വൈസ് ചാൻസലർ…
ബെംഗളൂരു: ഡിസംബർ 19 ന് കന്യാകുമാരിയിൽ നിന്ന് തുടക്കം കുറിച്ച സമസ്ത ശതാബ്ദി സന്ദേശ യാത്രയിൽ അനുഗമിച്ച് ബെംഗളൂരുവിലെ സമസ്തയുടെ…
തിരുവനന്തപുരം: മണ്ഡല പൂജയോടനുബന്ധിച്ച് 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും. വെർചൽ ക്യൂ, സ്പോട്ട് ബുക്കിംഗ് എന്നിവയിൽ നിയന്ത്രണം…