മലപ്പുറം വേങ്ങരയില്‍ നവവധുവിനെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവ് വിദേശത്തേക്കു കടന്നു. മലപ്പുറം വേങ്ങര ചുള്ളിപ്പറമ്പ് സൗദി നഗര്‍ സ്വദേശി മുഹമ്മദ് ഫായിസാണ് യുഎഇയിലേക്കു കടന്നത്. സന്ദര്‍ശക വിസയിലാണ് ഇയാള്‍ വിദേശത്തേക്കു കടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
ഇയാളെ തിരികെ എത്തിക്കാനുള്ള നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായും കേസ് സിബിസിഐഡി വിഭാഗമാണ് അന്വേഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. അന്വേഷണം കാര്യക്ഷമമാകണമെന്ന് ജസ്റ്റിസ് എ.ബദറുദീന്‍ അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ ഹൈക്കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ചിനോ സിബിഐയ്‌ക്കോ അന്വേഷണം കൈമാറണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവതി ഹൈക്കോടതിയെ സമീപിച്ചത്.
TAGS : MALAPPURAM | ATTACK
SUMMARY : The husband who brutally beat the newlywed went abroad
ബെംഗളൂരു: മലയാളി യുവാവിനെ ബെംഗളൂരുവിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം എടയൂർ നോർത്ത് പീടികപടി സ്വദേശി…
ഡല്‍ഹി: ഡല്‍ഹിയിലെ സ്കൂളുകളിലും കോളജുകളിലും ഇ-മെയില്‍ വഴി വീണ്ടും ബോംബ് ഭീഷണി സന്ദേശം എത്തി. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും വലിയ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദിയുടെ 32-മത് വാർഷിക പൊതുയോഗം കാരുണ്യ ബെംഗളൂരു ഹാളിൽ നടന്നു. യോഗത്തില്‍ അടുത്ത മൂന്നു വർഷത്തേക്കുള്ള ഭാരവാഹികളെ…
പിറവം: പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണ (പാലാ സുരേഷ്53) പിറവത്തിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൃദയസംബന്ധമായ അസുഖത്തെ…
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വീണ്ടും ബലാത്സംഗ പരാതി. രണ്ടു യുവതികളാണ് വേടനെതിരെ ബലാത്സംഗ പരാതിയുമായി രംഗത്തെത്തിയത്. ലൈംഗിക അതിക്രമത്തിന്…
കാസറഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കാസറഗോഡ്…