Categories: KERALATOP NEWS

നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് പിടിയില്‍

മലപ്പുറം: നിറത്തിന്റെ പേരില്‍ അവഹേളിച്ചതിനെ തുടർന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ പെണ്‍കുട്ടിയുടെ ഭർത്താവ് പിടിയില്‍. കണ്ണൂർ വിമാനത്താവളത്തില്‍ നിന്നാണ് ഭർത്താവ് അബ്ദുള്‍ വാഹിദിനെ പിടികൂടിയത്. എമിഗ്രെഷൻ വിഭാഗം പിടികൂടിയ പ്രതിയെ കൊണ്ടോട്ടി പോലീസിന് കൈമാറി.

നിറത്തിന്റെ പേരിലും ഇംഗ്ലീഷ് സംസാരിക്കാനറിയില്ലെന്നുമുള്ള ഭര്‍ത്താവിന്റെ അവഹേളനത്തെ തുടര്‍ന്നാണ് ബിരുദ വിദ്യാര്‍ഥിനിയായ ഷഹാന ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിദേശത്തുള്ള ഭര്‍ത്താവ് മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദ് നിറത്തിന്റെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചുവെന്നും വാഹിദിന്റെ കുടുംബവും മാനസികമായി പീഡിപ്പിച്ചുവെന്നും കുടുംബം പറയുന്നു.

കഴിഞ്ഞ വര്‍ഷം മെയ് 27 നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. വിവാഹ ശേഷം ഷഹാനയ്ക്ക് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തതിലും വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ നിര്‍ബന്ധിച്ചിരുന്നതായും കുടുംബം പറയുന്നു.

TAGS : LATEST NEWS
SUMMARY : Incident of newlyweds committing suicide; Husband arrested

Savre Digital

Recent Posts

വോട്ടർമാരെ അധിക്ഷേപിക്കുന്ന പരാമർശത്തില്‍ ഖേദിക്കുന്നു; എം.എം മണി

നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ വോട്ടർമാർ നന്ദികേട്​ കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…

6 minutes ago

ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; രണ്ട് സ്ത്രീകളടക്കം മൂന്നുപേർക്ക് ഗുരുതര പരുക്ക്

തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ​ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…

18 minutes ago

തിരുവനന്തപുരത്ത് യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…

33 minutes ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…

3 hours ago

ഒന്നരമാസത്തെ വിശ്രമത്തിന് ദലൈലാമ കർണാടകയില്‍ എത്തി

ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…

3 hours ago

തിരുവനന്തപുരം നഗരം ആര് ഭരിക്കും? വി.വി. രാജേഷും ശ്രീലേഖയും പരിഗണനയില്‍

തിരുവനന്തപുരം: വലിയ ഒറ്റക്കക്ഷിയായി ഭരണം പിടിച്ചെടുത്ത തിരുവനന്തപുരം കോർപ്പറേഷന്റെ ചുക്കാന്‍ ആരെ ഏല്‍പ്പിക്കുമെന്ന ചര്‍ച്ചകള്‍ സജീവം.. മുതിര്‍ന്ന ബിജെപി നേതാവ്…

4 hours ago