ആലപ്പുഴ: നവവധുവിനെ ഭർത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലാണ് സംഭവം. 22 കാരിയായ ആസിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് യുവതിയെ ആലപ്പുഴയിലെ ഭർതൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി ഭർത്താവും വീട്ടുകാരും പുറത്തുപോയി മടങ്ങിവന്നപ്പോഴാണ് ആസിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നും ആസിയയുടെ ഫേസ്ബുക്ക് സ്റ്റാറ്റസിലുണ്ട്. സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടിയാണോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. വിവാഹത്തിന് ഒരു മാസം മുമ്പാണ് ആസിയയുടെ പിതാവ് മരണപ്പെട്ടത്.
മൂവാറ്റുപുഴയില്‍ ഡെന്റല്‍ ടെക്‌നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു ആസിയ. ഭർത്താവ് മുനീർ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
TAGS : ALAPPUZHA NEWS | LADY | SUICIDE
SUMMARY : In Alappuzha, the newlywed took her own life at her husband’s house
റിയാദ്: സൗദിയില്‍ റിയാദില്‍ നിന്നും 300 കിലോമീറ്റർ അകലെ ദിലം നഗരത്തിലുണ്ടായ അപകടത്തില്‍ മലയാളി യുവാവ് ഉള്‍പ്പെടെ നാല് പേർ…
കൊച്ചി: നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായി. ഡീജേയും കൊറിയോഗ്രാഫറുമായ സിബിനാണ് ആര്യയുടെ കഴുത്തില്‍ താലി ചാർത്തിയത്. ഇരുവരുടെയും രണ്ടാം…
ഭോപ്പാല്‍: ഭോപ്പാലില്‍ അധ്യാപികയെ വിദ്യാർഥി പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. 26 വയസുള്ള ഗസ്റ്റ് അധ്യാപികയെയാണ് 18 വയസുള്ള പൂർവ…
ന്യൂഡൽഹി: ഓൺലൈൻ ഗെയിമിംഗ് ബിൽ ലോക്‌സഭയിൽ പാസാക്കി. ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ നിയന്ത്രിക്കാനുള്ള ബില്ല് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്‌ണവ്…
ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ പെൺകുട്ടിയുടെ പാതി കത്തിയ മൃതദേഹം കണ്ടെത്തിയ സംഭവ ത്തിൽ ഒരാൾ അറസ്റ്റിൽ .ചിത്രദുർഗയിലെ ഗവൺമെൻ്റ് വിമൺസ്…
തിരുവനന്തപുരം: ഓണത്തിന് സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർഥികള്‍ക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും…