ബെംഗളൂരു: കർണാടകയിലെ കോലാറിൽ നവീകരണ ജോലികൾക്കിടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണു. കോലാറിലെ ബെംഗാരപേട്ട് താലൂക്കിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അതേസമയം സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ് കുമാർ എന്നയാളിന്റെ കെട്ടിടമാണ് നിലം പതിച്ചത്. കഴിഞ്ഞ രണ്ടു മാസമായി കെട്ടിടത്തില്‍ ആള് താമസം ഇല്ലായിരുന്നെന്ന് ബെംഗാരപേട്ട് പോലീസ് പറഞ്ഞു.
ബെംഗാരപ്പേട്ടയിലെ തിരക്കേറിയ കെ.ഇ.ബി റോഡിനു സമീപത്താണ് സംഭവം കെട്ടിടത്തിന്റെ വീഴ്ചയിൽ സമീപത്തെ സ്വകാര്യ സ്കൂളിന്റെ ഭിത്തി തകർന്നു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗതം നിലച്ചു.
കെട്ടിടത്തിന്റെ താഴത്തെ നിലയുടെ നവീകരണ പ്രവൃത്തിക്കിടെ അപകടമുണ്ടായതെന്നാണ് വിവരം. ആളുകള്‍ നോക്കിനില്‍ക്കെ കെട്ടിടം നിലംപതിക്കുന്നത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.
<br>
TAGS ; BUILDING COLLAPSE | KOLAR
SUMMARY : A three-storey building collapsed during renovation work in Kolar
ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…
തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…
ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…
ബെംഗളൂരു: കർണാടകയുടെ തീരദേശ, മലനാട് ജില്ലകളിൽ കനത്ത മഴ. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ, സുബ്രഹ്മണ്യ, കടബാ, പുത്തൂർ, ബണ്ട്വാൾ,…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍. ആവശ്യമുന്നയിച്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ ഹർജി…