കൊച്ചി: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജി വിശദമായ വാദത്തിനായി ഹൈക്കോടതി ഡിസംബര്‍ 6ന് പരിഗണിക്കും. ഹര്‍ജിയില്‍ സര്‍ക്കാരിനോടും സിബിഐയോടും ഹൈക്കോടതി നിലപാട് തേടി. പത്ത് ദിവസത്തിനകം നിലപാട് വ്യക്തമാക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ കേസ് ഡയറി ഹാജരാക്കാനും സംസ്ഥാന പോലീസിന് ഹൈക്കോടതി നിർദേശം നല്‍കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ഇന്ന് ഹർജി പരിഗണിച്ചത്
സംസ്ഥാന പോലീസ് അന്വേഷണത്തിൽ തങ്ങൾക്ക് ലവലേശം വിശ്വാസമില്ലെന്ന് പറഞ്ഞുകൊണ്ടാണ് നവീൻ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിൽ വാദം തുടങ്ങിയത്. പ്രതിയായ പിപി ദിവ്യ സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി അംഗമാണ്. പോഷകസംഘടനകളുടെ ഭാരവാഹിയാണ്. രാഷ്ടീയ സ്വാധീനമുള്ളയാളാണ്. അതുകൊണ്ടുതന്നെ കേസ് അട്ടിമറിക്കപ്പെട്ട നിലയിലാണ്. എസ് ഐ ടി എന്നത് പേരിന് മാത്രമാണ്. തെളിവുകൾ ശേഖരിക്കാൻ അവർക്ക് താൽപര്യമില്ല. പ്രതിയുമായി ചേർന്ന് രക്ഷപെടാനുളള വ്യാജതെളിവുകളുടെ ശേഖരണമാണ് ഇപ്പോൾ നടക്കുന്നത്. അതുകൊണ്ടുതന്നെ കുറ്റപത്രം സമർപ്പിക്കാൻ കോടതിയനുവദിക്കരുതെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.
എഡിഎമ്മിന്‍റേത് ആത്മഹത്യയല്ല കൊതപാതകമാണെന്നും പ്രതിയായ പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പോലീസിന് വ്യഗ്രതയെന്നും നവീൻ ബാബുവിന്‍റെ കുടുംബം കോടതിയെ അറിയിച്ചു. കൊലപാതകമെന്ന് എങ്ങനെ പറയാനാകുമെന്ന് ചോദിച്ച സിംഗിൾ ബെഞ്ച് കുറ്റപത്രം സമർപ്പിക്കുന്നതുകൊണ്ട് എന്താണ് കുഴപ്പമെന്നും ആരാഞ്ഞു. ഇതിനെ തുടർന്നാണ് കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.
സിബിഐ അന്വേഷണം അല്ലെങ്കില്‍ ക്രൈംബ്രാഞ്ച് അന്വേഷണം എങ്കിലും വേണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ഹര്‍ജിയില്‍ പ്രാഥമിക വാദം മാത്രമാണ് ഇന്ന് ഹൈക്കോടതി കേട്ടത്. നവീന്‍ ബാബുവിന്റേത് ആത്മഹത്യയല്ല കൊലപാതകം ആണെന്ന് സംശയിക്കുന്നതായി ഭാര്യ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു.
<br>
TAGS : NAVEEN BABU DEATH
SUMMARY : Death of Naveen Babu; High Court directed to produce case diary, details on December 6
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…