Categories: KERALATOP NEWS

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കണ്ണൂർ‌ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ ഹർജി 41-ാമത് കേസായാണ് കോടതി പരിഗണിക്കുന്നത്. ജസ്‌റ്റിൻ ബെച്ചു കുര്യന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ നല്‍കിയ ഹര്‍ജിയില്‍ തുടർ നടപടിക്രമങ്ങളുടെ ഭാഗമായി ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടിയേക്കും. നവീന്‍ ബാബു മരിച്ചിട്ട് ഒരുമാസം കഴിഞ്ഞിട്ടും തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ഒന്നും ചെയ്യുന്നില്ലെന്നും പി എം സജിത മുഖേന നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

നവീൻ ബാബുവിന്റേത് കൊലപാതകമാണോയെന്ന് കുടുംബം സംശയമുന്നയിച്ചത് ഹർജിയിലാണ്. കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ബന്ധുക്കളെത്തും മുമ്പ് ഇൻക്വസ്റ്റ് നടത്തിയെന്നും കുടുംബം ആരോപിച്ചു. ആത്മഹത്യ എന്ന പോലീസ് നിഗമനം മുഖവിലക്കെടുക്കാനാകില്ല. ഇൻക്വസ്റ്റ് നടത്തുന്നതിലടക്കം പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചില്ല. തെളിവുകൾ കുഴിച്ചുമൂടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു.

പോലീസ് അന്വേഷണത്തിൽ കുടുംബത്തിന് തൃപ്തിയില്ല. സംസ്ഥാന പോലീസ് അന്വേഷിച്ചാൽ പലതും പുറത്തേക്ക് വരില്ല. സംഭവവുമായി ബന്ധപ്പെട്ട് പല കഥകളും പലരും പുറത്തുവിടുന്നുണ്ട്. സിപിഎം നേതാവാണ് കേസിലെ പ്രതി. ഭരണതലത്തിലടക്കം അവർക്ക് വലിയ സ്വാധീനമുണ്ട്. ഇത് കേസന്വേഷണത്തെ ബാധിച്ചേക്കാം. അതിനാൽ കേസ് സി ബി ഐ അന്വേഷിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
<br>
TAGS : NAVEEN BABU DEATH | HIGH COURT
SUMMARY : Death of Naveen Babu; The High Court will hear the CBI probe plea today

Savre Digital

Recent Posts

ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബ് ഓണാഘോഷം

ബെംഗളൂരു: ഹോരമാവ്–കൽക്കരെ മേഖലയിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ ഫയർസ്റ്റോംമേഴ്സ് ഫുട്ബോൾ ക്ലബ് 'ഓണാരവം 2025' ഓണാഘോഷം സംഘടിപ്പിച്ചു. ഹെന്നൂർ ആശ…

10 minutes ago

ഗുജറാത്തില്‍ വളം നിര്‍മാണ പ്ലാന്റില്‍ തീപിടിത്തം; രണ്ട് തൊഴിലാളികള്‍ വെന്തുമരിച്ചു

ബറൂച്ച്‌: ഗുജറാത്തിലെ ബറൂച്ചിലുള്ള ഫാക്ടറിയില്‍ വന്‍ തീപിടുത്തം. തീപിടിത്തത്തില്‍ രണ്ട് തൊഴിലാളികള്‍ വെന്തുമരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. ബിഹാർ…

54 minutes ago

റിജാസ് ഐക്യദാര്‍ഡ്യ സംഗമം; സിദ്ദീഖ് കാപ്പനുള്‍പ്പെടെ 11 പേര്‍ക്കെതിരെ കേസ്‌

കൊച്ചി: യുഎപിഎ ചുമത്തി മഹാരാഷ്ട്ര ഭീകരവിരുദ്ധസേന അറസ്റ്റ് ചെയ്ത റിജാസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ നടന്ന പരിപാടിയില്‍ പങ്കെടുത്തതിന് സിദ്ദീഖ് കാപ്പൻ…

2 hours ago

ഇന്ത്യൻ ഓവർസീസ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവ്

ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB), ഇന്ത്യയിലും വിദേശത്തും ശാഖകളുള്ളതും, MMGS സ്കെയിൽ…

2 hours ago

ഹണി ട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദിച്ചു; ദമ്പതികള്‍ അറസ്റ്റില്‍

പത്തനംതിട്ട: ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച ദമ്പതികള്‍ അറസ്റ്റില്‍. ചരല്‍കുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയുമാണ് അറസ്റ്റിലായത്. ആലപ്പുഴ,…

2 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: ഗുരുവായൂര്‍ ചൊവ്വലൂര്‍ വീട്ടില്‍ സി. കെ. പോൾ (90) ബെംഗളൂരുവില്‍ അന്തരിച്ചു. മുന്‍ ഐ.ടി.ഐ ജീവനക്കാരനാണ്. കൽക്കരെ മഞ്ജുനാഥനഗർ മോറിയ…

3 hours ago