Categories: TOP NEWS

നവീൻ ബാബുവിന്റെ മരണം; കുടുംബത്തിന്റെ മൊഴിയെടുത്തു

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു. ഉച്ചയോടെ പത്തനംതിട്ട മലയാലപ്പുഴയിലെ നവീൻ ബാബുവിന്‍റെ വീട്ടിലെത്തിയ അന്വേഷണ സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തശേഷം തിരികെ മടങ്ങി.

നവീൻ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ, സഹോദരനായ പ്രവീണ്‍ ബാബു മറ്റു ബന്ധുക്കള്‍ എന്നിവരില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തത്. ജീവനൊടുക്കിയ ദിവസം നവീൻ ബാബു കുടുംബാംഗങ്ങളെ വിളിച്ച ഫോണ്‍ കോളുകളുടെ ലിസ്റ്റും പരിശോധിച്ചിട്ടുണ്ട്. എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന് പരാതിപ്പെട്ട പെട്രോള്‍ പമ്പ് ഉടമ പ്രശാന്തിന്റെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടും അന്വേഷണം കാര്യക്ഷമമല്ലെന്ന ആക്ഷേപം നവീൻ ബാബുവിന്റെ കുടുംബം കോടതിയില്‍ ഉന്നയിച്ചിരുന്നു. പി പി ദിവ്യ ഉന്നയിച്ച കൈക്കൂലി ആരോപണത്തിന് പിന്നിലെ ഗൂഢാലോചന ഉള്‍പ്പടെ സമഗ്രമായ അന്വേഷിക്കണമെന്നാണ് സഹോദരനടക്കമുള്ളവരുടെ ആവശ്യം.

TAGS : ADM NAVEEN BABU DEATH
SUMMARY : Death of Naveen Babu; The statement of the family was taken

Savre Digital

Recent Posts

കേരളത്തില്‍ ജനുവരി 8 മുതല്‍ 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…

4 hours ago

ലോക കേരള സഭ; അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…

5 hours ago

വളർത്തുനായ്ക്കളുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരുക്ക്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ നി​ന്ന് വ​രു​ന്ന വ​ഴി വി​ദ്യാ​ർ​ഥി​നി​യെ വ​ള​ർ​ത്തു നാ​യ​ക​ൾ ആ​ക്ര​മി​ച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…

6 hours ago

ചെങ്കൽ ക്വാറിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

ക​ണ്ണൂ​ർ: ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി…

6 hours ago

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…

7 hours ago

വിഴിഞ്ഞം തിരഞ്ഞെടുപ്പ്: സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…

7 hours ago