ബെംഗളൂരു: നമ്മ മെട്രോ ഗ്രീൻ ലൈനിന്റെ ഭാഗമായ നാഗസാന്ദ്ര – മാധവാര മെട്രോ ലൈൻ വ്യാഴാഴ്ച തുറക്കുമെന്ന് ബിഎംആർസിഎൽ. മഞ്ജുനാഥ് നഗർ, ചിക്കബിദരക്കല്ല്, മാധവാര എന്നിവിടങ്ങളിലെ മൂന്ന് എലിവേറ്റഡ് സ്റ്റേഷനുകൾ ഉൾപ്പെടുന്നതാണ് 298.65 കോടി രൂപ ചെലവിൽ നിർമിച്ച നാഗസാന്ദ്ര – മാധവാര ലൈൻ.
തുമകുരു റോഡിലെ ബെംഗളൂരു ഇൻ്റർനാഷണൽ എക്സിബിഷൻ സെൻ്ററിൽ എത്താൻ പുതിയ പാത സഹായിക്കും. ഗ്രീൻ ലൈനിൽ നിലവിൽ നാഗസാന്ദ്രവരെയുള്ള പാത മാധവാരയിലേക്കു നീട്ടുന്നതാണ് പുതിയ പാത. മെട്രോ പാത മാധവാരയിലേക്കു നീട്ടുമ്പോൾ നെലമംഗല ഭാഗത്തുള്ളവർക്കും ബെംഗളൂരു ഇന്റർനാഷണൽ എക്സ്ബിഷൻ സെന്ററിലേക്കു പോകുന്നവർക്കും പാത പ്രയോജനപ്പെടും.
സിംപ്ലക്സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന് 298.65 കോടി രൂപയുടെ സിവിൽ വർക്ക് കരാർ 2017 ഫെബ്രുവരിയിൽ 27 മാസത്തെ സമയപരിധിയോടെ നൽകിയിരുന്നുവെങ്കിലും പദ്ധതി 91 മാസത്തിലധികം എടുത്തു. ഒക്‌ടോബർ നാലിന് മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (സതേൺ സർക്കിൾ) ലൈനിന് സുരക്ഷാ ക്ലിയറൻസ് ലഭിച്ചെങ്കിലും സർക്കാർ അനുമതിയില്ലാത്തതിനാൽ ഔപചാരിക ഉദ്ഘാടനം വൈകുകയായിരുന്നു.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro’s Green Line extension set to open on Nov 7
ന്യൂഡൽഹി: ഈ അധ്യയന വർഷത്തിലെ സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. പരീക്ഷകൾ 2026 ഫെബ്രുവരി…
ബെംഗളൂരു: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27,28 തിയ്യതികളില്‍ ഇന്ദിരനഗര്‍ കെഎന്‍ഇ ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നോര്‍ക്ക കെയര്‍ മെഗാ ക്യാമ്പ്…
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന് മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…