ബെംഗളൂരു: നാഗർഹോളെ ടൈഗർ റിസർവിന് സമീപം കടുവയുടെ ജഡം കണ്ടെത്തി. ലഖ്മിപുര ക്യാമ്പിന് സമീപമുള്ള ഗോവിന്ദഗൗഡ വനത്തിലാണ് ജഡം കണ്ടത്. അഞ്ച് വയസ്സുള്ള ആൺകടുവയാണ് ചത്തതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ജഡം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി നാഗർഹോളെ ടൈഗർ റിസേർവ് ഡയറക്ടർ സി. ഹർഷ്‌കുമാർ പറഞ്ഞു. മറ്റ് മൃഗങ്ങളുടെ ആക്രമണം കാരണമാണ് മരണമെന്നാണ് വിവരം.
നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ (എൻടിസിഎ) പ്രോട്ടോക്കോൾ പ്രകാരം വെറ്ററിനറി ഡോക്ടർ രമേശും മടിക്കേരിയിലെ ദുബാരെ ആന ക്യാമ്പിലെ ചീഫ് വെറ്ററിനറി ഡോക്ടർ ബി. സി. ചിട്ടിയപ്പയും ചേർന്ന് പോസ്റ്റ്‌മോർട്ടം നടത്തും.
TAGS: FOREST| KARNATAKA| DEATH
SUMMARY: Five year old tiger found dead in ntr
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…