Categories: KERALATOP NEWS

നാടകകൃത്ത് ഹുസൈൻ കാരാടി അന്തരിച്ചു

താമരശ്ശേരി: എഴുത്തുകാരനും റേഡിയോ നാടക രചയിതാവുമായ ഹുസൈൻ കാരാടി (72) അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അന്ത്യം. വെള്ളിയാഴ്ച രാവിലെ എട്ടേകാൽവരെ താമരശ്ശേരി വെഴുപ്പൂരിലെ പുതുക്കുടി വീട്ടിലും ഒമ്പതേകാൽ വരെ താമരശ്ശേരി ഗവ. യു.പി. സ്കൂളിലും പൊതുദർശനത്തിനുവെക്കും. തുടർന്ന്‌ 9.30 ന്‌ കെടവൂർ ജുമാമസ്ജിദിൽ മയ്യിത്ത്‌ നമസ്കാരം നടക്കും.

ഇരുപതാംവയസ്സിൽ ആകാശവാണിയുടെ യുവശക്തി പരിപാടിയിൽ സംപ്രേഷണംചെയ്ത ‘സ്പന്ദന’ത്തിലൂടെയാണ് ഹുസൈൻ നാടകരചനയ്ക്ക് തുടക്കമിടുന്നത്. മലയാളത്തിലെ പ്രശസ്തരായ ഇരുപതോളം എഴുത്തുകാരുടെ നോവലുകൾ റേഡിയോ നാടകരൂപം നൽകി അവതരിപ്പിച്ചു. മുക്കുപണ്ടം റേഡിയോ നാടകത്തിന് ബഹ്റൈൻ ആർട്‌സ് സെന്റർ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ അൻപതിലധികം ചെറുകഥകളും നിരവധി നോവലുകളും എഴുതി. താമരശ്ശേരിയിലെ കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്നു.ഒട്ടേറെ സ്റ്റേജ് നാടകങ്ങളും രചിച്ചിട്ടുണ്ട്.

മുക്കുപണ്ടം, ഖുറൈശിക്കൂട്ടം, കൊച്ചരയത്തി എന്നീ നാടകങ്ങൾ അഖില കേരള റേഡിയോ നാടകോത്സവങ്ങളിൽ അവതരിപ്പിച്ചു.‘നക്ഷത്രങ്ങളുടെ പ്രണാമം’, കാസിമിന്റെ ചെരിപ്പ്, കരിമുകിലിന്റെ സംഗീതം, അടയാളശില, മുസാഫിർ, വിദൂഷകനെ കാണാനില്ല, നാല് പട്ടിക്കുട്ടികൾ, കായംകുളം കൊച്ചുണ്ണി തുടങ്ങിയ നോവലുകളും മുച്ചക്രവണ്ടി (അനുഭവക്കുറിപ്പ്), അതിനുമപ്പുറം (നാടകം), അലാവുദ്ദീനും അദ്‌ഭുതവിളക്കും, കാസിമിന്റെ ചെരിപ്പ്, ആലിബാബയും നാല്പത് കള്ളൻമാരും (ബാലസാഹിത്യം) എന്നീ കൃതികളും അൻപതിലധികം ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവയുഗ ആർട്‌സിന്റെ സ്ഥാപക സെക്രട്ടറിയും താമരശ്ശേരി പബ്ലിക് ലൈബ്രറി ഭരണസമിതിയംഗവുമായിരുന്നു.

ആരോഗ്യവകുപ്പില്‍നിന്ന് ഹെഡ്ക്ലാര്‍ക്കായിരുന്നു.കാരാടിയിലെ ആദ്യകാല ഹോട്ടലുടമയായിരുന്ന പരേതനായ ആലിയാണ് പിതാവ്. മാതാവ്: കുഞ്ഞിപ്പാത്തുമ്മ. ഭാര്യ: ആമിന. മക്കള്‍: മുനീര്‍ അലി (തിരക്കഥാകൃത്ത്), ഹസീന. മരുമക്കള്‍: സുമയ്യ (ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍), എം. ഷിയാസ് (സോഫ്റ്റ് വേര്‍ എന്‍ജിനിയര്‍, ബെംഗളൂരു).

 

The post നാടകകൃത്ത് ഹുസൈൻ കാരാടി അന്തരിച്ചു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

കെട്ടിടനിർമാണ ചട്ടങ്ങളിൽ സുപ്രധാനമാറ്റം: രണ്ടുസെന്റിനകത്തുള്ള 100 ചതുരശ്രമീറ്ററിൽക്കൂടാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി കുറച്ചു

തിരുവനന്തപുരം: കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റംവരുത്തിയതായി മന്ത്രി എം.ബി. രാജേഷ്. അപേക്ഷിച്ചാലുടൻ നിർമാണാനുമതി ലഭ്യമാകുംവിധം ലോ റിസ്ക് കെട്ടിടങ്ങളുടെ…

41 minutes ago

മദ്യക്കുപ്പി നിലത്തുവീണ് പൊട്ടി; മകൻ അമ്മയെ കഴുത്തറത്ത് കൊന്നു

തിരുവനന്തപുരം: നേമം കല്ലിയൂരില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ കഴുത്തറത്ത് കൊന്നു. കല്ലിയൂർ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മദ്യക്കുപ്പി കൊണ്ട് കഴുത്തറത്താണ്…

48 minutes ago

ഹെെവേയിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന സംഭവം; അഞ്ച് മലയാളികൾ അറസ്റ്റിൽ

ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ പിടിയില്‍. പാലക്കാട് പെരിങ്ങോട് സ്വദേശി…

1 hour ago

ബേഗൂര്‍ വാഹനാപകടം: ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈസം ഹനാൻ (മൂന്ന്) മരിച്ചു. മൈസൂരു മണിപ്പാൽ ആശുപത്രിയിൽ…

2 hours ago

കലാകൈരളി ഓണാഘോഷം

ബെംഗളുരു സഞ്ജയനഗര്‍ കലാകൈരളിയുടെ ഓണാഘോഷം നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ഉദ്ഘാടനം ചെയ്തു.നടി സഞ്ജന ദിപു, ഷൈജു കെ.ജോർജ്, എം.ഒ.വർഗീസ്…

2 hours ago

പ്രതിദിനം 33 രൂപയുടെ വർധന മാത്രം; സമരം തുടരുമെന്ന് ആശാ വർക്കർമാർ

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ…

2 hours ago