കണ്ണൂർ: കണ്ണൂർ കേളകത്ത് നാടക സംഘത്തിന്റെ വാൻ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തിര ധനസഹായമെന്ന നിലയില്‍ സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് 25000 രൂപ വീതം കൈമാറുമെന്ന് സാംസ്‌കാരിക മന്ത്രി സജിചെറിയാന്‍ അറിയിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാചെലവുകള്‍ സാംസ്‌കാരിക വകുപ്പ് ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.
മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെടുന്നവര്‍ക്കും ആംബുലന്‍സ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കേരള സംഗീത നാടക അക്കാദമിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രണ്ടുപേരുടെയും മരണത്തില്‍ അദ്ദേഹം അനുശോചനവും രേഖപ്പെടുത്തി. കായംകുളം ദേവ കമ്മ്യൂണിക്കേഷൻ നാടക സംഘത്തിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്. ഒമ്പത് പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ചിലരുടെ പരുക്ക് ഗുരുതരമാണ്. ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. നാടക സംഘത്തിന് ഇന്നലെ കണ്ണൂരില്‍ പരിപാടിയുണ്ടായിരുന്നു. അതുകഴിഞ്ഞ്, ഇന്ന് ബത്തേരിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാൻ പോകവേയാണ് അപകടമുണ്ടായത്.
TAGS : KANNUR
SUMMARY : Financial assistance to the families of those who died in the drama group’s van overturn accident
തിരുവനന്തപുരം: അവസാന നിമിഷം എയർ ഇന്ത്യ മസ്കറ്റ് വിമാനം റദ്ദാക്കിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. യാത്ര പുറപ്പെടുന്നതിന്…
ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത്…
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അമ്പലമുകള് കുഴിക്കാട് റോഡിലാണ് സംഭവം. കാർ പൂർണമായും കത്തി നശിച്ചു. പുത്തൻകുരിശ്…
കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർകി അധികാരമേറ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയുള്ള…
ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള ആർടിസി. ഈ മാസം…
വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് തലവനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ. മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള…