കോഴിക്കോട്: അവധിക്ക് നാട്ടിലേക്ക് തിരിച്ച സൈനികനെ കണ്ണൂരില്‍ നിന്നു ഫോണ്‍ ചെയ്ത ശേഷം കാണാതായെന്ന് പരാതി. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകന്‍ വിഷ്ണുവിനെയാണ് കഴിഞ്ഞ ബുധനാഴ്ച മുതല്‍ കാണാതായത്.
പൂണെയിലെ ആര്‍മി സപ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ട സൈനികനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. അവധി ആയതിനാല്‍ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. അമ്മയെ വിളിച്ചപ്പോള്‍ പറഞ്ഞത് കണ്ണൂരില്‍ എത്തിയെന്നാണ്.
ചൊവ്വാഴ്ച പകല്‍ 2.15നാണ് വിഷ്ണു അവസാനമായി വീട്ടിലേക്ക് വിളിച്ചത്. എന്നാല്‍ രാത്രി വൈകിയും കാണാഞ്ഞതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്‌ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വിഷ്ണുവിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ അവസാന ടവർ ലൊക്കേഷൻ കാണിച്ചത് പൂനെയിലാണ്. പൂനെയിലാണ് വിഷ്ണുവിന്റെ സൈനിക ക്യാമ്പ്. വിഷ്ണുവിനെ കാണാനില്ലെന്ന് വ്യക്തമായതോടെ പുനെ സൈനിക ക്യാമ്പ് അധികൃതരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ബോക്‌സിംഗ് താരമാണ് വിഷ്ണു. കേരളത്തിനായി ബോക്‌സിംഗില്‍ നിരവധി മെഡലുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഒമ്പത് വർഷങ്ങള്‍ക്ക് മുമ്പാണ് വിഷ്ണു സൈന്യത്തില്‍ ചേർന്നത്. ഒറീസ, അസം എന്നീ സ്ഥലങ്ങളില്‍ വിഷ്ണു ജോലി ചെയ്തിട്ടുണ്ട്.
TAGS : MISSING
SUMMARY : Complaint that the soldier went missing on his way home
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. വെള്ളിയാഴ്ച രണ്ട് തവണയായി ആയിരം രൂപയോളം വര്‍ധിച്ച പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചത്.…
കൊച്ചി: പരസ്യത്തിലെ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ച് നടൻ മോഹൻലാലിനെതിരെ നല്‍കിയ കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു സ്ഥാപനത്തിന്റെ ബ്രാൻഡ് അംബാസഡർ…
ബെംഗളൂരു: വിവാഹോലചന നടത്താത്തിന്റെ പേരിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. ചിത്രദുർഗ ജില്ലയിലെ ഹൊസദുർഗയിലാണ് സംഭവം. കർഷകനായ സന്നനിഗപ്പയെയാണ് മകൻ…
ബെംഗളൂരു: സംസ്ഥാനത്തെ എപിഎംസി(അഗ്രികൾചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ്) യാർഡുകളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ, പെട്രോൾ, സിഎൻജി പമ്പുകൾ എന്നിവ സ്ഥാപിക്കും.…
കണ്ണൂർ: കണ്ണൂര് അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവിൽ തൊഴുത്തിൽ കെട്ടിയ നാല് പശുക്കളെ കൊന്ന കടുവ കൂട്ടിലായി. വെള്ളി രാത്രിയോടെ വനപാലകർ…
ന്യൂഡൽഹി: പാർലമെന്റിന്റെ ഇക്കൊല്ലത്തെ ബഡ്‌ജറ്റ് സമ്മേളനം ഇത്തവണ രണ്ടുഘട്ടമായി 28 മുതൽ ഏപ്രിൽ രണ്ടുവരെ നടക്കും. ഇതു സംബന്ധിച്ച മന്ത്രിതല…