ബെംഗളൂരു: നാടൻ ബോംബ് പൊട്ടിത്തെറിച്ച് പോത്ത് ചത്തു. ഹാവേരിയിൽ ചൊവ്വാഴ്ച രാവിലെയോടെയാണ് സംഭവം. കാട്ടുപന്നിക്കുവെച്ച ബോംബ് പൊട്ടിയാണ് അപകടമുണ്ടായത്. ബാഷാസാബ് ബങ്കപ്പുര എന്ന കര്‍ഷകന്റെ പോത്താണ് ചത്തത്. പുല്ലുമേയുന്നതിനിടെയാണ് സ്‌ഫോടനം നടന്നത്. അപകടത്തിൽ പോത്തിന്റെ വായ പൂർണമായും തകര്‍ന്നു പോയി.
ഹനഗല്‍ താലൂക്കില്‍ രാമതീര്‍ത്ഥ ഹോസ്‌കോപ്പ ഗ്രാമത്തില്‍ സംരക്ഷിത വനമേഖലയിലാണ് സ്‌ഫോടനം ഉണ്ടായത്. പുല്ലുമേയുന്നതിനിടെ പോത്ത് ബോംബില്‍ അബദ്ധത്തില്‍ കടിക്കുകയായിരുന്നു. വൈകാതെ തന്നെ പോത്ത് ചാകുകയായിരുന്നു. സംഭവത്തില്‍ ഹനഗല്‍ പോലീസ് കേസെടുത്തു.
TAGS: BENGALURU | BLAST
SUMMARY: Buffaloe dies amid county bomb blasted in its mouth
കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ്…
ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ദാവണഗെരെ ശാസ്ത്രീയ ലെഔട്ട് സ്വദേശി…
ബെംഗളൂരു: ബെംഗളൂരു കലാവേദി ഓണാഘോഷത്തിന് മുന്നോടിയായി സംഘ്ടിപ്പിച്ച കായികമേള മാറത്തഹള്ളി കലാഭവനിൽ നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം…
ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് അൾസൂരു ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…
ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.…
ഷിംല: ഹിമാചല്‍ പ്രദേശിലെ കാംഗ്ര മേഖലയില്‍ ഭൂചലനം. ഇന്നലെ രാത്രി ഒമ്പതരയോടെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 3.9 തീവ്രത രേഖപ്പെടുത്തി.…