Categories: KERALATOP NEWS

നാമനിര്‍ദേശ പത്രിക സമര്‍പ്പണം, അവസാന ദിവസം ഇന്ന്; ഇതുവരെ പത്രിക നല്‍കിയത് 143 പേര്‍

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്ന്. നാളെ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ എട്ടാം തീയതി വരെ പത്രിക പിൻവലിക്കാം. ഇതോടെ സ്ഥാനാര്‍ഥികളുടെ പട്ടിക അന്തിമമാകും. ഇന്ന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ പത്രികകള്‍ സമര്‍പ്പിക്കാന്‍ കഴിയും. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പണം നടന്നത് ഇന്നലെയായിരുന്നു. 87 സ്ഥാനാര്‍ഥികളാണ് ഇന്നലെ പത്രിക സമര്‍പ്പിച്ചത്. ആകെ 143 പത്രികളാണ് ഇതുവരെ ലഭിച്ചത്.

പലരും ഒന്നിലേറെ പത്രികകളാണ് സമര്‍പ്പിച്ചത്. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പണം നടന്നത് കൊല്ലത്തും തൃശൂരുമാണ്. ഏറ്റവും കുറവ് നടന്നത് പത്തനംതിട്ടയിലാണ്.

മാർച്ച് 28നാണ് പത്രിക സമർപ്പിക്കാനുള്ള സമയം ആരംഭിച്ചത്. മുന്നണി സ്ഥാനാര്‍ഥികളിൽ പ്രമുഖരായ പലരും ഇതിനോടകം പത്രിക സമർപ്പിച്ചു കഴിഞ്ഞു. ശേഷിക്കുന്നവർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെ സുരേന്ദ്രന്‍ എന്നിവര്‍ ഇന്ന് പത്രിക സമര്‍പ്പിക്കും.

 

ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ മുന്‍പാകെയാണ് സ്ഥാനാര്‍ഥികൾ പത്രിക സമര്‍പ്പിക്കുന്നത്. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ മുറിയിലേക്ക് പ്രവേശനാനുമതി നല്‍കുക.

The post നാമനിര്‍ദേശ പത്രിക സമര്‍പ്പണം, അവസാന ദിവസം ഇന്ന്; ഇതുവരെ പത്രിക നല്‍കിയത് 143 പേര്‍ appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

സ്വർണവില വീണ്ടും കുതിക്കുന്നു

തിരുവനന്തപുരം: കേരളത്തിൽ സ്വർണവില കുതിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വില കുറയുന്നത് സാധാരണക്കാർക്കും ആഭരണപ്രേമികള്‍ക്കും പ്രതീക്ഷ നല്‍കിയെങ്കില്‍ ഇന്ന് വില…

28 minutes ago

ആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്‌നം; രൂപകല്‍പന ചെയ്തത് മലയാളി

ന്യൂഡൽഹി: തൃശൂർ ചാലക്കുടി സ്വദേശി അരുൺ ഗോകുൽ വരച്ച 'ഉദയ്" എന്ന പയ്യൻ ഇനി ആധാറിന്റെ ഔദ്യോഗിക ചിഹ്‌നമാകും. ആധാർ…

41 minutes ago

കൊല്ലം ട്രൈബല്‍ സ്കൂളിലെ മോഷണം; പ്രതികള്‍ പിടിയില്‍

കൊല്ലം: കൊല്ലം കുളത്തൂപ്പുഴ ട്രൈബല്‍ സ്കൂളിലെ ക്ലാസ് റൂമിന്റെ ഗ്രില്‍ തകർത്ത് മോഷണം നടത്തിയ സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. പ്രദേശവാസികളായ…

1 hour ago

കേരളത്തില്‍ 15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്കു വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ് അനുവദിച്ച് റെയിൽവേ. ധനുവച്ചപുരം മുതൽ കണ്ണൂർ വരെയാണ് പുതുതായി…

2 hours ago

തൃശൂർ കുന്നംകുളത്ത് ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തൃശൂര്‍: കുന്നംകുളം കാണിയാമ്പലിൽ ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കാവിലക്കാട് സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. കാവിലക്കാട് കൂളിയാട്ടിൽ പ്രകാശൻ…

3 hours ago

ബെ​​ള​​ഗാ​​വി​​ ഫാ​​ക്ട​​റി​​യി​​ൽ ബോയിലർ സ്ഫോടനം: മരണം എട്ടായി

ബെംഗളൂരു: ബെ​​ള​​ഗാ​​വി​​യി​​ൽ പ​​ഞ്ച​​സാ​​ര ഫാ​​ക്ട​​റി​​യി​​ൽ ബോ​​യി​​ല​​ർ പൊ​​ട്ടി​​ത്തെ​​റി​​ച്ചുണ്ടായ അപകടത്തില്‍ മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം എ​​ട്ടാ​​യി. മാ​​രാ​​കും​ബി​​യി​​ലെ ഇ​​നാം​​ഗാ​​ർ ഷു​​ഗ​​ർ ഫാ​​ക്ട​​റി​​യി​​ൽ ബു​​ധ​​നാ​​ഴ്ച​​യാ​​ണ്…

3 hours ago