Categories: KARNATAKATOP NEWS

നാലാമത്തെ കേസ്; പ്രജ്വല്‍ രേവണ്ണയെ ജൂലായ് എട്ടുവരെ റിമാൻഡ് ചെയ്തു

ബെംഗളൂരു : ഹാസൻ മുൻ എം.പി. പ്രജ്വല്‍ രേവണ്ണയെ വീണ്ടും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ജൂലായ് എട്ടുവരെയാണ് റിമാൻഡ്. പ്രജ്വലിന് എതിരായ നാലാമത്തെ ലൈംഗിക പീഡനക്കേസിൽ ചോദ്യംചെയ്യലും തെളിവെടുപ്പും പൂർത്തിയായതോടെയാണ് റിമാന്‍ഡ്‌ ചെയ്തത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ശനിയാഴ്ച ഇയാളെ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയിൽ ഹാജരാക്കുകയായിരുന്നു. റിമാൻഡ് ചെയ്ത പ്രജ്ജ്വലിനെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലേക്ക് മാറ്റി.

ചൊവ്വാഴ്ചയാണ് നാലാമത്തെ കേസിൽ ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി എസ്.ഐ.ടി. പ്രജ്വലിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയത്. പ്രജ്വലിനെതിരെ യുവതി നല്‍കിയ ലൈംഗികാതിക്രമ പരാതിയിൽ പുതിയ കേസ് രജിസ്റ്റർചെയ്തായിരുന്നു ഇത്. യുവതിയുമായി നടത്തിയ വീഡിയോ കോളിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി. ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻ്റിൻ്റെ (സിഐഡി) സൈബർ പോലീസ് സ്റ്റേഷനിലാണ് നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. നാലാമത്തെ എഫ്ഐആറിൽ വീഡിയോകൾ ചോർത്തിയെന്നാരോപിച്ച് മുൻ ഹാസൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയും അദ്ദേഹത്തിൻ്റെ രണ്ട് കൂട്ടാളികളായ ശരത്, കിരൺ എന്നിവരുൾപ്പെടെ മൂന്ന് പേരെ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രജ്വൽ രേവണ്ണ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന വീഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ ഹാസനിൽ പ്രചരിച്ചതിനെ തുടർന്നാണ് ലൈംഗികാതിക്രമക്കേസുകൾ പുറത്തായത്. 2024 ഏപ്രിൽ 28 ന് 47 കാരിയായ ഒരു വീട്ടുജോലിക്കാരി എംപിക്കെതിരെ ലൈംഗികാതിക്രമ പരാതി നൽകിയതോടെയാണ് ആദ്യ കേസ് ഫയൽ ചെയ്തത്. ഇതുവരെ ഹാസനിലും ബെംഗളൂരുവിലുമായി ആകെ നാല് പരാതികളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്

<br>
TAGS : PRAJWAL REVANNA | SEXUAL HARASSMENT | KARNATAKA
SUMMARY : The fourth case; Prajwal Revanna was remanded till July 8

Savre Digital

Recent Posts

ആധാര്‍ സേവനങ്ങള്‍ക്ക് വില വര്‍ധിക്കും; പുതിയ നിരക്ക് ഒക്ടോബര്‍ ഒന്നുമുതല്‍

ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…

4 hours ago

സ്വകാര്യ ബസുകള്‍ക്കിടയിൽ കൈ പെട്ടു, വിദ്യാർഥിയുടെ കൈവിരൽ അറ്റു

മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…

4 hours ago

ശൗചാലയമെന്ന് കരുതി കോക്പിറ്റിൽ കയറാൻ ശ്രമിച്ചു; വിമാനയാത്രക്കാരൻ അറസ്റ്റിൽ

ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെം​ഗളൂരുവിൽ നിന്ന് പുറപ്പെട്ട്…

5 hours ago

പൂജാ അവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…

6 hours ago

മൈസൂരു ദസറയ്ക്ക് തുടക്കം: ഉദ്ഘാടനം നിർവഹിച്ച് ബാനു മുഷ്താഖ്

ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ​ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…

7 hours ago

ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദ് ഉള്‍പ്പടെയുള്ള അഞ്ചുപേരുടെ ജാമ്യാപേക്ഷയില്‍ നോട്ടീസ്

ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…

7 hours ago