ബെംഗളൂരു: നാല് മക്കൾക്കൊപ്പം കനാലിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി. വിജയപുര നിഡഗുണ്ടി ബെനാൽ ഗ്രാമത്തിനടുത്തുള്ള അൽമാട്ടി കനാലിലാണ് സംഭവം. തന്റെ നാല് കുട്ടികളെ കനാലിലേക്ക് എറിഞ്ഞ ശേഷം യുവതിയും പാലത്തിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സംഭവത്തിൽ നാല് കുട്ടികളും മരണപ്പെട്ടു. യുവതിയെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി.
ഭാഗ്യയെന്ന യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മക്കളായ തനു നിംഗരാജ് ഭജന്ത്രി (5), രക്ഷ നിംഗരാജ് ഭജന്ത്രി (3), ഹസൻ നിംഗരാജ് ഭജന്ത്രി, ഹുസൈൻ നിംഗരാജ് ഭജന്ത്രി (13 മാസം) എന്നിവരാണ് മരിച്ചത്.
ഭാഗ്യയുടെ ഭർത്താവ് ലിംഗരാജു തെൽഗി ഗ്രാമപഞ്ചായത്ത് അംഗമാണ്. സ്വത്ത് പങ്കിടുന്നതിനെച്ചൊല്ലി ഭാഗ്യ, ലിംഗരാജിന്റെ കുടുംബവുമായി നിരന്തരം വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസവും വഴക്കുണ്ടായിരുന്നു. ഇതേതുടർന്ന് മക്കളെയും എടുത്ത് ഭാഗ്യ വീടുവിട്ടിറങ്ങുകയായിരുന്നു. നിലവിൽ ഭാഗ്യ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: Woman jumps into Almatti canal with four children; kids die, locals rescue her
മോങ്ടണ്‍: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില്‍ ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍…
ഡല്‍ഹി: ഉന്നാവോ ബലാത്സംഗ കേസില്‍ മുൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ‍്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല്‍ 2021…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 520 രൂപയാണ് കുറഞ്ഞത്. ഒരു ലക്ഷം കടന്ന് റെക്കോര്‍ഡുകള്‍…
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎല്‍എ വി.കെ പ്രശാന്തിനോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് കെ.എസ് ശബരിനാഥൻ. എംഎല്‍എ ഹോസ്റ്റലില്‍ സൗകര്യങ്ങളുള്ള…
ഡൽഹി: തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൂടല്‍ മഞ്ഞ് കാരണം സീറോ വിസിബിലിറ്റി രേഖപ്പെടുത്തിയതോടെ 200 ഓളം…