കൊല്ലം: പണമെടുത്തുവെന്ന് ആരോപിച്ച് നാലു വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മക്കെതിരെ പോലീസ് കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ക്കെതിരെയാണ് കിളിക്കൊല്ലൂർ പോലീസ് കേസെടുത്തത്.
അങ്കണവാടി വിദ്യാര്‍ഥിയായ മകന്‍ മിഠായി വാങ്ങാന്‍ പേഴ്‌സില്‍ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ക്രൂരത. വിവരം അറിഞ്ഞ മനുഷ്യാവകാശ പ്രവർത്തകർ പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് അമ്മയെയും കുഞ്ഞിനെയും പോലീസ് എത്തി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കുട്ടിയുടെ കാലിൽ ചായ വീണ് പൊള്ളിയതാണെന്നാണ് അമ്മ ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീട് നൽകിയ മൊഴികളിൽ വൈരുദ്ധ്യം ഉണ്ടെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്ന് യുവതിക്ക് പോലീസ് നോട്ടീസ് നൽകി. തുടർന്ന് കുട്ടിയെ അമ്മയ്ക്കൊപ്പം വിട്ടയച്ചു.
<BR>
TAGS : CASE REGISTERED
SUMMARY : A four-year-old boy’s leg was burned by a heated spoon; Case against mother
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…
ബെംഗളുരു: കര്‍ണാടകയിലെ കോടതികളില്‍ ഇ-മെയിലിൽ ലഭിച്ച ബോംബ് ഭീഷണി ആശങ്ക സൃഷ്ടിച്ചു. കർണാടക ഹൈക്കോടതിയുടെ ധാർവാഡ് ബെഞ്ച്, മൈസുരു, ഗദഗ്,…
ബെംഗളൂരു: രാജ്യത്ത് വർധിച്ചു വരുന്ന മയക്കുമരുന്നുപയോഗവും ലഹരി ആശ്രിതത്വവും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിനെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്നതിനായി രൂപീകരിച്ച ദേശീയ…
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിനോട് നാലു സീറ്റുകള്‍ ആവശ്യപ്പെടുമെന്ന് പി വി അന്‍വര്‍. ഇതുമായി ബന്ധപ്പെട്ട് ഉടന്‍…
ചെന്നൈ: ദ്രാവിഡ ഭാഷാ ട്രാൻസ്ലേറ്റർസ് അസോസിയേഷന്റെ(ഡിബിടിഎ) നേതൃത്വത്തിൽ ജനുവരി 9, 10 തീയതികളിൽ ചെന്നൈയിൽ വിവർത്തന ശില്പശാലകൾ സംഘടിപ്പിക്കുന്നു. ദ്രാവിഡ…