ബെംഗളൂരു: നാലുവയസുകാരനായ മകനെ കൊലപ്പെടുത്തിയ ബെംഗളുരുവിലെ എ.ഐ കമ്പനി സി.ഇ.ഒ സുചന സേതിന്റെ മാനസിക നിലയ്ക്ക് കുഴപ്പമില്ലെന്ന് പോലീസ് റിപ്പോർട്ട്. എ.ഐ. സ്റ്റാർട്ടപ്പ് ആയ മൈൻഡ്ഫുൾ എ.ഐ. ലാബിന്റെ സി.ഇ.ഒ.യും സഹസ്ഥാപകയുമായ സുചന സേതിനെ (39) ഈ വർഷം ജനുവരിയിലാണ് മകനെ കൊലപ്പെടുത്തിയ കേസിൽ ഗോവ പോലീസ് അറസ്റ്റ് ചെയ്തത്.
ഗോവയിലെ അപ്പാർട്ട്മെന്റിൽവെച്ച് മകനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ബാഗിലാക്കി ബെംഗളൂരുവിലേക്ക് യാത്രചെയ്യുന്നതിനിടെയാണ് സുചന പിടിയിലായത്. ഭർത്താവിൽ നിന്നും അകന്നു കഴിയുകയായിരുന്ന സുചനയുടെ വിവാഹമോചനത്തിനുള്ള നടപടികൾ അവസാന ഘട്ടത്തിലായിരുന്നു. എല്ലാ ഞായറാഴ്ചയും മകനെ പിതാവിനെ കാണിക്കണമെന്ന് കോടതിയുടെ നിർദേശമുണ്ടായിരുന്നു.
വിവാഹമോചനവും മകനെ കൈവിടുമെന്ന തോന്നലുമാകാം കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിനിടെ തനിക്ക് മാനസിക പ്രശ്നം ഉണ്ടെന്നും സൂചന പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ പരിശോധനയിൽ ഇത് കള്ളമാണെന്നും സുചനക്ക് മാനസിക പ്രശ്നമില്ലെന്നും പോലീസ് സ്ഥിരീകരിച്ചു.
TAGS: BENGALURU UPDATES| MURDER
SUMMARY: Mental condition of suchana seth perfectly alright says police report
ബെംഗളൂരു: നഗരത്തിൽ 23 ഇടങ്ങളിൽ കൂടി പേ-ആൻഡ്-പാർക്ക് സംവിധാനം വരുന്നു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (CBD) ഉൾപ്പെടെ ആറ് പാക്കേജുകളിലായി…
കൊച്ചി: മകരവിളക്ക് ദർശനത്തിന് നാല് ദിവസം മാത്രം അവശേഷിക്കവേ കർശന നിയന്ത്രണങ്ങളുമായി ഹൈക്കോടതി. മകരവിളക്ക് ദിവസം (ജനുവരി 14) 35,000…
ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ്…
തിരുവനന്തപുരം: രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. രാഹുല്‍ ഈശ്വര്‍ ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നും രാഹുല്‍മാങ്കൂട്ടത്തില്‍ കേസിലെ…
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ രണ്ടിടങ്ങളിലായി നടന്ന വൻ കഞ്ചാവ് വേട്ടയില്‍ 50 കിലോയോളം കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വിഴിഞ്ഞം,…
തിരുവനന്തപുരം: മലയാള ഭാഷ ബില്ലിൽ എതിര്‍പ്പ് ഉന്നയിച്ച കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബില്ലിനോടുള്ള എതിര്‍പ്പ്…