ബെംഗളൂരു: നാല് വർഷമായി കാണാതായിരുന്ന യുവാവ് ബെംഗളൂരു വിമാനത്താവളത്തിൽ കസ്റ്റഡിയിലായി. അനധികൃതമായി തായ്ലാൻഡിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പേരമ്പൂർ സ്വദേശിയായ മുഹമ്മദ് വാജിദ് എന്നയാൾ കസ്റ്റഡിയിലായത്. ബിസിനസിൽ സംഭവിച്ച സാമ്പത്തിക നഷ്ടത്തെ തുടർന്ന് നാല് വർഷം മുമ്പ് വാജിദ് ചെന്നൈയിലെ തൻ്റെ വീട് വിട്ട് പോകുകയായിരുന്നു. ഇയാളെ കണ്ടെത്താൻ ഭാര്യ ഭമിത 2020 മാർച്ച് 23-ന് ചെന്നൈയിലെ തൗസൻ്റ് ലൈറ്റ്സ് പോലീസ് സ്റ്റേഷനിൽ മിസ്സിംഗ് കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ വാജിദിനെ കണ്ടെത്താനായിരുന്നില്ല.
ബിസിനസ് പങ്കാളികളുടെ പരാതിയിൽ വാജിദിനെതിരെ വഞ്ചനാ കേസും രജിസ്റ്റർ ചെയ്തിരുന്നു. ഇതേ കേസിൽ വാജിദിനെതിരെ തമിഴ്‌നാട് പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വ്യാജ രേഖകൾ കാട്ടിയാണ് വാജിദ് തായ്ലാൻഡിലേക്ക് കടക്കാൻ ശ്രമിച്ചത്. രേഖകളിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വാജിദിനെ എമിഗ്രേഷൻ പോയിന്റിൽ തടഞ്ഞുവെക്കുകയായിരുന്നു. നിലവിൽ വാജിദ് ബെംഗളൂരു പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ഉടൻ തമിഴ്നാട് പോലീസിന് കൈമാറും.
TAGS: BENGALURU UPDATES | MISSING
SUMMARY: Man missing for 4 years detained while boarding plane to Thailand
ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ബുക്ക് ചെയ്ത് 48 മണിക്കൂറിനകം പ്രത്യേക ചാര്‍ജ് നല്‍കാതെ ടിക്കറ്റുകള്‍ റദ്ദാക്കാനും മറ്റൊരു സമയത്തേക്ക് മാറ്റി…
തിരുവനന്തപുരം: കർണാടകയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിന് ഇന്നിങ്സ് തോല്‍വി. വിക്കറ്റ് നഷ്ടമില്ലാതെ 10 റണ്‍സെന്ന നിലയില്‍ നാലാം ദിനം…
പാലക്കാട്: വടക്കഞ്ചേരിയില്‍ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും പേ വിഷബാധ…
മലപ്പുറം: സ്വന്തം മകളെ മദ്യം നല്‍കി പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മയ്ക്കും രണ്ടാനച്ഛനും 180 വർഷം കഠിന തടവും ശിക്ഷയും 11,75,000…
ബെംഗളുരു: കന്നഡ സീരിയല്‍ നടിക്ക് അശ്ലീല സന്ദേശം അയച്ച മലയാളി യുവാവ് അറസ്റ്റില്‍. ബെംഗളുരുവിലെ ഗ്ലോബല്‍ ടെക്‌നോളജി റിക്രൂട്ട്‌മെന്റ് ഏജന്‍സിയില്‍…
തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി…