ചില പഴയ ഐഫോണുകളിലും ആൻഡ്രോയ്‌ഡ് ഡിവൈസുകളിലും വാട്‌സ്‌ആപ്പ് ഇനി മുതല്‍ പ്രവർത്തിക്കില്ല. ഈ മാറ്റം 2025 ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വാട്‌സ്‌ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ ഈ തീരുമാനം 2025 മെയ് മാസം അവസാനത്തോടെ നടപ്പിലാക്കുമെന്ന് മുമ്പ് അറിയിച്ചിരുന്നു. മെറ്റയുടെ പതിവ് അപ്‌ഡേറ്റ് പ്രക്രിയയുടെ ഭാഗമായാണ് വാട്സ്‌ആപ്പ് ചില പഴയ സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഒഴിവാക്കുന്നത്.
സുരക്ഷയും മികച്ച പ്രകടനവും ഉറപ്പാക്കുക എന്നതാണ് ഈ അപ്ഡേറ്റിന്‍റെ പ്രധാന ലക്ഷ്യം. iOS 15.1 അല്ലെങ്കില്‍ അതിന് മുമ്പുള്ള പതിപ്പുകളില്‍ പ്രവർത്തിക്കുന്ന ഐഫോണുകളിലാണ് ജൂണ്‍ 1 മുതല്‍ വാട്ട്‌സ്‌ആപ്പ് പ്രവര്‍ത്തനരഹിതമാകുന്നത്. അതായത് ഏറ്റവും പുതിയ iOS പതിപ്പുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ കഴിയാത്ത ആറ് ഐഫോണ്‍ മോഡലുകളില്‍ വാട്ട്‌സ്‌ആപ്പ് ഇനി പ്രവർത്തിക്കില്ലെന്ന് അര്‍ഥം.
ഐഫോണ്‍ 5എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ്, ഐഫോണ്‍ എസ്‌ഇ എന്നീ മോഡലുകളിലാണ് വാട്ട്സ്‌ആപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. എന്നിരുന്നാലും, ഈ ഐഫോണ്‍ മോഡലുകള്‍ iOS 15.8.4-ലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. എങ്കിലും വാട്ട്സ്‌ആപ്പിനുള്ള പിന്തുണ അധികകാലം ലഭിച്ചേക്കില്ല. അതുകൊണ്ട് തന്നെ, ഈ ഐഫോണ്‍ മോഡലുകള്‍ നിലവിലുള്ള ഉപയോക്താക്കള്‍ മറ്റൊരു ഐഫോണിലേക്കോ ആൻഡ്രോയിഡ് ഫോണിലേക്കോ അപ്‌ഗ്രേഡ് ചെയ്യാൻ ശ്രമിക്കണം.
TAGS : WHATSAPP
SUMMARY : WhatsApp will not be available on these phones from tomorrow
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…