ന്യൂഡൽഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുലിനെതിരെയും കുറ്റപ്പത്രം സമർപ്പിച്ച് ഇഡി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, കോണ്‍ഗ്രസ് വിദേശ യൂണിറ്റ് മേധാവി സാം പിത്രോഡ എന്നിവര്‍ക്കെതിരെയാണ് ഇഡി കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ ഏപ്രില്‍ 25 ന് വാദം കേള്‍ക്കും.
സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഇതാദ്യമായാണ്. 661 കോടി രൂപയുടെ സ്ഥാവര സ്വത്തുക്കള്‍ കൈവശപ്പെടുത്താന്‍ ഇഡി കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു. കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിനെതിരെ (എജെഎല്‍) കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളുള്ള പശ്ചാത്തലത്തില്‍ 2023 നവംബറില്‍ ഇവ അറ്റാച്ചു ചെയ്തിരുന്നു.
ഡല്‍ഹി, മുംബൈയിലെ ബാന്ദ്ര, ലഖ്നൗവിലെ ബിഷേശ്വര്‍ നാഥ് റോഡിലെ എജെഎല്‍ കെട്ടിടം എന്നിവിടങ്ങളിലെ സ്വത്തുക്കളിലാണ് സ്ഥലം വിട്ടുനല്‍കാന്‍ ആവശ്യപ്പെട്ടുള്ള നോട്ടീസുകള്‍ പതിച്ചത്. 2014 ജൂണ്‍ 26 ന് ന്യൂഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പട്യാല ഹൗസ് കോടതികള്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2021 ല്‍ ആണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.
ബിജെപിയുടെ സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡിന്റെ 2000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കള്‍ വഞ്ചനാപരമായി കൈയടക്കിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിയില്‍ പങ്കാളിയാണെന്ന് ആരോപിച്ച് സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കള്‍, യംഗ് ഇന്ത്യന്‍ എന്ന സ്വകാര്യ കമ്പനി എന്നിവരുള്‍പ്പെടെയുള്ളവര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തി എന്നാണ് പരാതി.
TAGS : LATEST NEWS
SUMMARY : National Herald case; ED files chargesheet against Sonia Gandhi and Rahul Gandhi
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…