ബെംഗളൂരു: നികുതി അടക്കുന്നതിൽ ക്രമക്കേട് കാട്ടിയതായി കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ബിൽഡർമാരുടെ ഓഫിസുകളിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി).
ബെംഗളൂരുവിലെയും മൈസൂരുവിലെയും ബിൽഡർമാരുടെ വീടുകളിലും ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. കിംഗ്‌ഫിഷർ ടവർ, മല്ലേശ്വരം, ബസവേശ്വരനഗർ, ബന്നാർഘട്ട റോഡ്, ഹനുമന്തനഗർ, യുബി സിറ്റി, മൈസൂരുവിലെ 11 സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.
സൈറ്റ് അനുവദിച്ചതിലെ തട്ടിപ്പ്, അനധികൃത ബിസിനസ്സ്, വസ്തു നികുതി അടക്കുന്നതിൽ തട്ടിപ്പ് തുടങ്ങി നിരവധി പരാതികൾ ഇഡിക്ക് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനയിൽ നിന്ന് നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
TAGS: BENGALURU UPDATES| ENFORCEMENT DIRECTORATE
SUMMARY: Enforcement directorate conducts raids in builders offices
ബെംഗളൂരു: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന ഇന്ത്യൻ കാലാവസ്ഥാ…
കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗക്കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. ഉഭയകക്ഷി…
കോട്ടയം: കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു. നാല് മാസമായി അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. നാല് മാസം മുമ്പ് മൂന്ന്…
കോഴിക്കോട്: ആയുര്‍വേദ ആശുപത്രിയില്‍ മാതാവിനൊപ്പം എത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഡോക്ടര്‍ അറസ്റ്റിലായി. നാദാപുരം- തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 26 മുതലെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആർ. അനില്‍. ആദ്യ ഘട്ടത്തില്‍ എഎവൈ…
കൊച്ചി: ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിർമാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ…