ബെംഗളൂരു: നികുതി അടയ്ക്കാതെ കര്‍ണാടക റോഡുകളില്‍ ഓടുന്ന അന്യസംസ്ഥാന രജിസ്‌ട്രേഷനുകളിലുള്ള വാഹനങ്ങള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കി സംസ്ഥാന ഗതാഗത വകുപ്പ്. ഒരു വര്‍ഷത്തിലേറെയായി നികുതി അടയ്ക്കാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരെയാണ് നടപടി. നികുതി അടക്കാത്ത കേരള രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ക്കുള്‍പ്പെടെയാണ് ഇതോടെ പൂട്ട് വീഴുക.
ഇത്തരത്തില്‍ പിടിച്ചെടുത്ത മുഴുവന്‍ വാഹനങ്ങളില്‍ നിന്നുമായി പ്രതിവര്‍ഷം 3 മുതല്‍ 5 കോടി രൂപ വരെ നികുതിയും പിഴയും ഈടാക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട സ്‌പെഷ്യല്‍ ഡ്രൈവ് ബെംഗളൂരുവിലെ വിവിധയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഗതാഗത വകുപ്പിന് കീഴിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെ 40 ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന 10 ടീമുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 28 ഹൈ-എന്‍ഡ് കാറുകള്‍ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ബിഎംഡബ്ല്യു, പോര്‍ഷെ, മെഴ്സിഡസ് ബെന്‍സ്, ഓഡി, റേഞ്ച് റോവര്‍ എന്നിവയാണ് പിടിച്ചെടുത്തിരുന്നത്. എന്നാല്‍ ഇവയൊന്നും കൃത്യമായ നികുതി അടച്ചിരുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കര്‍ണാടകയിലെ ഉയര്‍ന്ന വാഹന നികുതി ഒഴിവാക്കാന്‍ സംസ്ഥാനത്തുള്ളവര്‍, മറ്റ് സംസ്ഥാനങ്ങളിലും പുതുച്ചേരി പോലുള്ള കേന്ദ്രഭരണ പ്രദേശങ്ങളിലും തങ്ങളുടെ ഹൈ-എന്‍ഡ് കാറുകള്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 20 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് കര്‍ണാടകയില്‍ 18 ശതമാനം നികുതി നല്‍കേണ്ടിവരുമ്പോള്‍, മറ്റ് പല സംസ്ഥാനങ്ങളിലും ഇത് വളരെ കുറവാണ്. മോട്ടോര്‍ വാഹന നിയമപ്രകാരം, കാറുകള്‍ ഒരു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുകയും മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുവന്ന് 12 മാസത്തില്‍ കൂടുതല്‍ അവിടെ ഉപയോഗിക്കുകയും ചെയ്താല്‍, യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നേടുന്നതിനൊപ്പം, രജിസ്‌ട്രേഷന്‍ ഫീസ് അടച്ച് പുതിയ രജിസ്‌ട്രേഷന്‍ നമ്പര്‍ നേടണം. കൂടാതെ പുതിയ സംസ്ഥാനത്ത് വാഹനം വീണ്ടും രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമാണ്.
TAGS: KARNATAKA | TRAFFIC VIOLATION
SUMMARY: Transport dept to intensify search against tax defaulters
തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്തുവന്നു. വ്യാഴം മുതൽ മൂന്ന് ദിവസം…
തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കടയ്ക്കാവൂരിലായിരുന്നു അപകടം. ആറാം ക്ലാസ് വിദ്യാർഥിനി സഖിയാണ്…
കോട്ടയം: ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒമ്പതിന് കോട്ടയം വൈക്കം…
കൊച്ചി: ആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ നുംഖോര്‍ എന്ന…
ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ സിർസി മുർക്കിക്കോട്‌ലുവിൽ വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 21 കാരി മരിച്ചു. സിർസി ഗവൺമെന്റ്…
കോഴിക്കോട്: ഓടിക്കൊണ്ടിരിക്കെ സ്വകാര്യ ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയിൽ കാട്ടിലപ്പീടികയിലായിരുന്നു സംഭവം. സർവീസ് നടത്തുന്നതിനിടെ ബസിന്റെ…