നിക്കാഹ് കഴിഞ്ഞ് മൂന്നാം നാൾ; മലപ്പുറത്ത് നവവധു മരിച്ച നിലയില്‍

മലപ്പുറം: നവവധുവായ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വിവാഹം കഴിഞ്ഞ ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്.  ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പെണ്‍കുട്ടിക്ക് താത്പര്യമില്ലാത്ത വിവാഹമാണ് വീട്ടുകാര്‍ നടത്തിയതെന്ന് പോലീസ് പറയുന്നു. പെൺകുട്ടിയുടെ ആൺസുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

▪️ ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
<BR>
TAGS : DEATH | MALAPPURAM
SUMMARY : Newlywed found dead in Malappuram

LEAVE A REPLY

Please enter your comment!
Please enter your name here