നിക്ഷേപതട്ടിപ്പ്; യുവതി ഉൾപ്പെടെ ഏഴ് പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവിൽ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് യുവതി ഉൾപ്പെടെ ഏഴ് പേർ പിടിയിൽ. ചന്നരായപട്ടണ സ്വദേശിനി കൽപന (47), സുഹൃത്തുക്കളായ ആറു പേർ എന്നിവരാണ് അറസ്റ്റിലായത്. ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപയാണ് പ്രതികൾ പലരിൽ നിന്നുമായും തട്ടിയെടുത്തത്.

മൾട്ടി ലെവൽ മാർക്കറ്റിംഗ് ടൈപ്പ് മണി ഡബിൾ സ്കീം വഴി ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്താണ് ഇരകളെ ഇവർ കബളിപ്പിച്ചത്. പിന്നീട് പണം തിരികെ ചോദിക്കുന്നവരോട് തൻ്റെ പണം ഇഡി പിടിച്ചെടുത്തുവെന്നും ആർബിഐയിൽ നിക്ഷേപിച്ചെന്നുമാണ് പറഞ്ഞിരുന്നത്.

ഹെബ്ബാൾ സ്വദേശി ജയന്ത് നൽകിയ പരാതിയിലാണ് തട്ടിപ്പ് പുറത്താകുന്നത്. ജയന്തിൽ നിന്നും നാല് കോടി രൂപയോളമാണ് പലതവണയായി പ്രതികൾ വാങ്ങിയത്. എന്നാൽ അടുത്തിടെ പണം തിരിച്ചു ചോധിച്ചപോൾ തൻ്റെ പണം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും ആർബിഐയും പിടിച്ചെടുത്തുവെന്നും ഫണ്ട് പരിശോധനയ്ക്ക് ശേഷം റിലീസ് ചെയ്തുകഴിഞ്ഞാൽ ഉയർന്ന റിട്ടേൺ നൽകുമെന്നുമായിരുന്നു പ്രതികളുടെ മറുപടി.

ഇതിൽ സംശയം തോന്നിയ ജയന്ത് പോലീസിനെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ ആറ് വർഷത്തിനിടെ നിരവധി പേരെ കബളിപ്പിച്ച് 23 കോടിയോളം രൂപ ഇവർ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.

TAGS: KARNATAKA | MONEY FRAUD
SUMMARY: Woman among seven arrested for duping people of crores

Savre Digital

Recent Posts

താമരശ്ശേരിയിലെ 9 വയസുകാരിയുടെ മരണം; സ്രവ പരിശോധയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക്  മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…

2 hours ago

നാഗാലാൻഡ് ഗവർണര്‍ ലാ. ഗണേശൻ അന്തരിച്ചു

ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

2 hours ago

പട്ടാപ്പകല്‍ ജനവാസമേഖലയില്‍ രണ്ട് കടുവകള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒന്നിന് ഗുരുതര പരുക്ക്

ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…

3 hours ago

ഹുമയൂണ്‍ ശവകുടീരത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; അഞ്ചുപേര്‍ മരിച്ചു, നിരവധി പേർ‌ക്ക് പരുക്ക്

ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്)​ സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…

4 hours ago

മയക്കുമരുന്നിനെതിരെ റീൽസ് മത്സരവുമായി ഓൺസ്റ്റേജ് ജാലഹള്ളി

ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…

4 hours ago

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…

5 hours ago