Categories: KARNATAKATOP NEWS

നിഖിൽ കുമാരസ്വാമിയുടെ തോൽവിയില്‍ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു

ബെംഗളൂരു : ചന്നപട്ടണ നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ജെ.ഡി.എസ്. സ്ഥാനാർഥിയും നടനുമായ നിഖിൽ കുമാരസ്വാമിയുടെ തോൽവിയിൽ മനംനൊന്ത് ആരാധകൻ ജീവനൊടുക്കാൻ ശ്രമിച്ചു. മാണ്ഡ്യ കുട്‌ലൂർ സ്വദേശിയായ അഭി എന്ന മഞ്ജുനാഥ് ആണ് ആത്മഹത്യക്ക്‌ ശ്രമിച്ചത്. നിഖിലിന് കത്തെഴുതിവെച്ചശേഷം വിഷംകഴിക്കുകയായിരുന്നു.

വിവരമറിഞ്ഞ നിഖിൽ മഞ്ജുനാഥിന്റെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് അനുഭാവികളോട് നിഖിൽ അഭ്യർഥിച്ചു. സ്വന്തം തിരഞ്ഞെടുപ്പിലെ തോൽവിയേക്കാൾ കൂടുതൽ വേദനിച്ചത് മഞ്ജുനാഥിൻ്റെ ആത്മഹത്യാശ്രമമാണെന്ന് മാധ്യമപ്രവർത്തകരോട്  നിഖിൽ പറഞ്ഞു. ഞങ്ങളുടെ പ്രവർത്തകരും നേതാക്കളും വളരെ പരിശ്രമിച്ചാണ് പാർട്ടി കെട്ടിപ്പടുത്തത്, എന്നാൽ ആരാധന അതിരു കടന്നാൽ അത് അവരവരുടെ കുടുംബങ്ങളെ ഏറെ വേദനിപ്പിക്കുമെന്നും നിഖില്‍  പറഞ്ഞു. തൊഴിൽരഹിതനായ മഞ്ജുനാഥിന് ജോലി ലഭിക്കാൻ സഹായിക്കുമെന്നും നിഖില്‍ പറഞ്ഞു.
<br>
TAGS : NIKHIL KUMARASWAMY
SUMMARY : Nikhil Kumaraswamy’s defeat: Fan tries to commit suicide

Savre Digital

Recent Posts

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: തിരുവനന്തപുരം വെള്ളായണി സ്വദേശി എസ്. രാജേന്ദ്രൻ (83) ബെംഗളൂരുവില്‍ അന്തരിച്ചു. റിട്ട. ഐടിഐ ജീവനക്കാരനാണ്. രാമമൂർത്തിനഗർ നാരായണ റെഡ്ഡി…

25 minutes ago

മഴയുടെ ശക്​തികുറഞ്ഞു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്ട് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത്​ മഴയുടെ ശക്​തികുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ നാളെ 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം…

54 minutes ago

ട്രെയിൻ ഓടിക്കൊണ്ടിരിക്കെ കോച്ചുകൾ വേർപ്പെട്ടു; പരിഭ്രാന്തരായി യാത്രക്കാർ

ബെംഗളൂരു: ശിവമൊഗ്ഗയിൽ ഓടിക്കൊണ്ടിരിക്കെ ബോഗികൾക്കിടയിലെ കപ്ലിങ് തകരാറിലായതിനെ തുടർന്ന് ട്രെയിൻ 2 ഭാഗങ്ങളായി വേർപ്പെട്ടു. തലഗുപ്പ-മൈസൂരു പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്.…

59 minutes ago

കെആർപുരം മെട്രോ സ്റ്റേഷനിൽ കറുത്ത പെട്ടി കണ്ടെത്തിയതോടെ പരിഭ്രാന്തി; ഒടുവിൽ ആശങ്ക ഒഴിവായി

ബെംഗളൂരു: കെആർ പുരം മെട്രോ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കറുത്ത പെട്ടി കണ്ടെത്തിയതു പരിഭ്രാന്തി പടർത്തി. ഇന്ന് വൈകുന്നേരം 4…

2 hours ago

2020ലെ ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്

ന്യൂഡല്‍ഹി: ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക്. രാജ്യാന്തര സഹകരണ കൂട്ടായ്മയായ ഷാങ്ഹായി കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (SCO) ഉച്ചകോടിയില്‍…

3 hours ago

മെഡിസെപ് പരിഷ്‌കരിച്ചു; പരിരക്ഷ 5 ലക്ഷമാക്കി

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി കേരള സർക്കാർ ഏർപ്പെടുത്തിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നൽകി.…

3 hours ago