ബെംഗളൂരു: കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസ് കർണാടക അധ്യക്ഷനായേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ കുമാരസ്വാമിയാണ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ. എന്നാൽ കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ അധ്യക്ഷ പദവി മകന് വിട്ടുനൽകിയെക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
നിയമസഭാ സമ്മേളനം ജൂലൈ 15ന് ആരംഭിക്കുമെങ്കിലും ജെഡിഎസ് ഇതുവരെ നിയമസഭാ കക്ഷിയിലേക്ക് നേതാവിനെ നിയമിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് നടക്കുമ്പോൾ കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി ജെഡിഎസിൻ്റെ അടുത്ത സംസ്ഥാന പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെടുമെന്നാണ് വിവരമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. കുമാരസ്വാമിയുടെ അധ്യക്ഷതയിൽ ശനിയാഴ്ച ചേർന്ന സംസ്ഥാന ജെഡിഎസ് കോർ കമ്മിറ്റി യോഗം രണ്ട് വിഷയങ്ങളും ചർച്ച ചെയ്തു.
നേതാവിനെ നിശ്ചയിക്കാൻ പാർട്ടി എം.എൽ.എമാർ തനിക്ക് അധികാരം നൽകിയിട്ടുണ്ടെന്ന് കുമാരസ്വാമി പറഞ്ഞു. മുൻ പ്രധാനമന്ത്രിയും ജെഡിഎസ് ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡയുമായി കൂടിയാലോചിച്ച ശേഷം അന്തിമ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | JDS | NIKHIL KUMARASWAMY
SUMMARY: Kumarasawamy’s son Nikhil Kumaraswamy likely to be Karnataka JD(S) chief
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…