ബെംഗളൂരു: നിഖിൽ കുമാരസ്വാമി ജെഡിഎസ് കർണാടക അധ്യക്ഷനായേക്കും. നിലവിൽ സംസ്ഥാനാധ്യക്ഷനായ കേന്ദ്രമന്ത്രി കുമാരസ്വാമി അധ്യക്ഷ പദവി മകന് കൈമാറുമെന്നാണ് വിവരം. സംക്രാന്തിക്ക് ശേഷം ഇക്കാര്യത്തിൽ പ്രഖ്യാപനമുണ്ടാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. നിലവിൽ ജെഡിഎസ് യുവജന വിഭാഗം അധ്യക്ഷനാണ് നിഖിൽ.
പാർട്ടിയുടെ ദേശീയ അധ്യക്ഷനായ എച്ച്. ഡി. ദേവഗൗഡയുടെ മറ്റ് രണ്ട് പേരക്കുട്ടികൾ, പ്രജ്വൽ രേവണ്ണയും സൂരജ് രേവണ്ണയും ലൈംഗിക പീഡനാരോപണ കേസുകളിൽ പ്രതികളാണ്. ഇക്കാരണത്താലാണ് പാർട്ടി അധ്യക്ഷ പദവിയിലേക്ക് നിഖിലിനെ പരിഗണിച്ചത്. നിഖിൽ കുമാരസ്വാമി സിനിമാ അഭിനേതാവെന്ന നിലയിൽ പ്രശസ്തനാണെങ്കിലും രാഷ്ട്രീയത്തിൽ വേണ്ടവിധത്തിൽ തിളങ്ങാനായിട്ടില്ല. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് ജെഡിഎസ്-കോൺഗ്രസ് സഖ്യ സ്ഥാനാർത്ഥിയായും 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രാമനഗരയിൽനിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അടുത്തിടെ നടന്ന ചന്നപട്ടണ നിയമസഭാ ഉപതിരഞ്ഞെടുപ്പിലും നിഖിൽ പരാജയപ്പെട്ടിരുന്നു.
TAGS: KARNATAKA | JDS
SUMMARY: JD(S) planning revamp as HD Kumaraswamy goes to Centre, Nikhil likely to be new state chief
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…