ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്‍റെ കൊലപാതകത്തില്‍ ഒരാളെ കൂടി അറസ്റ്റു ചെയ്ത് കാനഡ. ഇതോടെ നിജ്ജാറിന്‍റെ കൊലപാതകത്തില്‍ അറസ്റ്റിലായ ഇന്ത്യക്കാരുടെ എണ്ണം നാലായി. എതാനും വർഷങ്ങളായി കാനഡയില്‍ താമസിക്കുന്ന ഇന്ത്യൻ പൗരനായ അമൻദീപ് സിംഗ് (22) ആണ് അറസ്റ്റിലായത്.
കരണ്‍ ബ്രാർ, കമല്‍പ്രീത് സിംഗ്, കരണ്‍പ്രീത് സിംഗ് എന്നിവരാണ് നേരത്തെ അറസ്റ്റിലായ ഇന്ത്യക്കാർ. 2023 ജൂണ്‍ 18ന് ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയില്‍ വെച്ചാണ് ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നത്. നിജ്ജാറിന്‍റെ വധത്തിന് പിന്നില്‍ ‘ഇന്ത്യൻ സർക്കാറിന്‍റെ കരങ്ങളാണെന്ന വെളിപ്പെടുത്തല്‍ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്‍റില്‍ നടത്തുകയും ചെയ്തു. ആരോപണത്തിനു പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം തകരുകയും ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു.
മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികക്ക് ദാരുണാന്ത്യം. വികാസ് കുമാർ(29), സമദ് അലി (20),…
തൃശൂർ: മനുഷ്യക്കടത്ത് കേസില്‍ രണ്ട് കന്യാസ്ത്രീകളെ കുറ്റവിമുക്തരാക്കി തൃശൂർ അഡീഷനല്‍ സെഷൻസ് കോടതി. തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജാർഖണ്ഡ്…
തൃശൂർ: ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം. കാരുമാത്ര സ്വദേശിനിയായ ഫസീലയെയാണ് (23)…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് വർധിച്ചത്. 73680 രൂപയാണ് ഒരു പവൻ…
ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.…
തിരുവനന്തപുരം: നാല് ജില്ലാ കലക്ടർമാർ ഉള്‍പ്പെടെ ഐഎഎസ് തലപ്പത്തെ 25 ഉദ്യോഗസ്ഥർക്ക് മാറ്റം. എറണാകുള്ള കലക്ടറായി ജി. പ്രിയങ്കയെ നിയമിച്ചു.…