Categories: KERALATOP NEWS

നിപ ബാധിച്ചതായി സംശയം; കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പതിനാലുകാരൻ്റെ സാമ്പിൾ പോസിറ്റീവ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരന്റെ നിപ പരിശോധന ഫലം പോസിറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജ് വൈറോളജി ലാബിലെ നിപ ഫലമാണ് പോസിറ്റീവായത്. പുണെ വൈറോളജി ലാബിലെ പരിശോധന ഫലം കൂടി ലഭിച്ചാലേ നിപ സ്ഥിരീകരിക്കുകയുള്ളൂ.

പൂനെയിലെ ലാബിൽ നിന്നും പരിശോധനാ ഫലത്തിനായി കാക്കുകയാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ഇന്നലെ രാത്രിയാണ് പാണ്ടിക്കാട് ഒരു കുട്ടിക്ക് നിപ സംശയം ഉണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ വിളിച്ചു പറഞ്ഞത്. ജാഗ്രത നടപടികൾ സ്വീകരിച്ചു സാമ്പിൾ പരിശോധനയിൽ പോസറ്റീവ് ആണ്. നിപ ആണെന്ന് സ്ഥിരീകരിക്കേണ്ടത് കേന്ദ്രമാണ്. പുണെ ലാബിലെ പരിശോധന ഫലം വരണമെന്നും മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രത്യേക 30 റൂമുകൾ സജ്ജമാക്കിയെന്നും മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു.

കുട്ടിക്ക് നേരത്തേ ചെള്ളുപനിയും സ്ഥിരീകരിച്ചിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അയച്ച സമ്പിൾ പരിശോധനയിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്. കുട്ടിയുടെ മാതാപിതാക്കളും ബന്ധുവും ​നിരീക്ഷണത്തിലാണ്. സംഭവത്തിൽ ആരോഗ്യവകുപ്പ് ജാഗ്രത നടപടികൾ സ്വീകരിച്ചു തുടങ്ങി.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടിയെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരിക്കുകയാണ്. നിലവിൽ വെന്റിലേറ്ററിലാണ് കുട്ടി കഴിയുന്നത്.
<br>
TAGS : NIPHA | KERALA
SUMMARY : Suspicion of Nipah. The sample of the 14-year-old tested positive in the Kerala

 

Savre Digital

Recent Posts

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കമ്പ്യൂട്ടറിൽ നിന്ന് വിവരങ്ങള്‍ ചോര്‍ന്നതായി സംശയം; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ഭരണപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കമ്പ്യൂട്ടർ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തിയെന്ന സംശയത്തില്‍ സൈബര്‍ പോലീസ്.…

22 seconds ago

കോഴിക്കോട് കാല്‍നടയാത്രക്കാരനായ യുവാവ് കാറിടിച്ച് മരിച്ച സംഭവം; പ്രതി പിടിയിൽ

കോഴിക്കോട്: വടകരയില്‍ കാല്‍നടയാത്രക്കാരനെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനത്തിന്റെ ഡ്രൈവര്‍ അറസ്റ്റില്‍. കാര്‍ ഓടിച്ചിരുന്ന കടമേരി സ്വദേശി അബ്ദുള്‍ ലത്തീഫാണ്…

29 minutes ago

തെരുവ് നായയുടെ കടിയേറ്റ് നാലുമാസമായി ചികിത്സയില്‍; നാലു വയസ്സുകാരി മരിച്ചു

ബെംഗളൂരു: തെരുവ് നായയുടെ കടിയേറ്റ് ഗുരുതര പരുക്കേറ്റ് നാലുമാസമായി ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. ദാവണഗെരെ ശാസ്ത്രീയ ലെഔട്ട്‌ സ്വദേശി…

47 minutes ago

കലാവേദി കായികമേള

ബെംഗളൂരു: ബെംഗളൂരു കലാവേദി ഓണാഘോഷത്തിന് മുന്നോടിയായി സംഘ്ടിപ്പിച്ച കായികമേള മാറത്തഹള്ളി കലാഭവനിൽ നടന്നു. പ്രസിഡന്റ് രാധാകൃഷ്ണൻ ജെ. നായർ ഉദ്ഘാടനം…

2 hours ago

സമന്വയ അത്തപൂക്കള മത്സരം

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ്‌ അൾസൂരു  ഭാഗ് ഓണാഘോഷ പരിപാടിയോട് അനുബന്ധിച്ച് അത്തപൂക്കള മത്സരം നടത്തുന്നു. സെപ്റ്റംബർ…

2 hours ago

ഗാസയില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍; ഹമാസ് അംഗീകരിച്ചു, 22 മാസം നീണ്ട യുദ്ധം അവസാനിച്ചേക്കും

ജറുസലേം: ഗാസയിൽ വെടിനിർത്തലിനായി കൊണ്ടുവന്ന പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ എഎഫ്പിയാണ് വാർത്ത പുറത്തുവിട്ടത്.…

2 hours ago