ബെംഗളൂരു: നിയന്ത്രണം വിട്ട ആംബുലൻസ് നിരവധി വാഹനങ്ങളിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. വിൽസൺ ഗാർഡനിൽ വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. അമിതവേഗതയിലായിരുന്ന ആംബുലൻസ് മുമ്പിൽ നിർത്തിയിട്ട നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. വ്യാപാരിയായ രമേശ് (49) ആണ് മരിച്ചത്.
അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു. രാവിലെ 8.30 ഓടെ വിൽസൺ ഗാർഡൻ ഏരിയ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബിടിഎസ് റോഡ് പ്രദേശത്താണ് അപകടം നടന്നത്. സഞ്ജീവനി ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. മുമ്പിലുണ്ടായിരുന്ന രണ്ട് ഉന്തുവണ്ടികൾ, ഓട്ടോറിക്ഷ, സ്കൂട്ടർ എന്നിവയിലാണ് ഇടിച്ചത്. രമേശ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തെത്തുടർന്ന്, നാട്ടുകാർ ആംബുലൻസ് ഡ്രൈവർ ചിരഞ്ജീവിനെ പിടികൂടി പോലീസിനെ ഏൽപ്പിച്ചു.
TAGS: BENGALURU | ACCIDENT
SUMMARY: One killed after speeding ambulance collides with several vehicles in Bengaluru
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…
തിരുവനന്തപുരം: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിലെ ദുരിത ബാധിതതരുടെ പുനരധിവാസത്തിലേക്ക് കേരള മുസ്‌ലിം ജമാഅത്ത് രണ്ട് കോടി രൂപ സര്‍ക്കാറിന് കൈമാറി.…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകന്‍ വി കെ സുരേഷ് ബാബു ആരോഗ്യവും ബുദ്ധിയും പിന്നെ…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ സെപ്റ്റംബർ 28 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…