ബെംഗളൂരു: ശിവമോഗയിൽ നിയന്ത്രണം വിട്ട കാറുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സാഗർ താലൂക്കിലെ ആനന്ദപുരയ്ക്ക് സമീപം ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. തീർത്ഥഹള്ളി സ്വദേഹസ് അജയ് (21) ആണ് മരിച്ചത്. ശിവമോഗയിൽ നിന്ന് സാഗർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും, ശിവമൊഗ ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത്.
ശിവമോഗയിൽ നിന്ന് സാഗർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ അമിത വേഗത്തിലായിരുന്നു പോയിരുന്നതെന്നും, നിയന്ത്രണം വിട്ടതോടെ എതിർ വശത്ത് നിന്നും വന്ന കാറിനെ ഇടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ഇവരെ മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആനന്ദപുര പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.
TAGS: CRIME| ACCIDENT| KARNATAKA
SUMMARY: One dead as car collides with each other
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…