ബെംഗളൂരു: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ചന്നപട്ടണ പാണ്ഡുപുര ഗ്രാമത്തിന് സമീപം ഞായറാഴ്ചയാണ് അപകടമുണ്ടായത്. ബെംഗളൂരുവിലെ ഹെബ്ബാൾ മോഹൻ (33) ആണ് മരിച്ചത്. അപകടത്തിൽ ഇയാൾക്കൊപ്പം സഞ്ചരിച്ച നാല് പേർക്ക് പരുക്കേറ്റു. ബെംഗളൂരുവിൽ നിന്ന് കബ്ബാലു ക്ഷേത്രത്തിലേക്ക് ഇവർ സഞ്ചരിക്കുന്നതിനിടെയാണ് അപകടം.
കാർ ഡ്രൈവർക്ക് നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മോഹൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ കാർ പൂർണ്ണമായും തകർന്നു. പരുക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അക്കുരു പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Young man dies, four injured after crashes into tree after driver loses control
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…
ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്. കെങ്കേരിക്ക് സമീപത്തുള്ള ജ്ഞാന ഭാരതി ക്യാമ്പസിനുള്ളില്‍ ചൊവ്വാഴ്ച…
തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലെ പാതകളില്‍ ട്രാക്ക് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകൾ…
ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ…