ബെംഗളൂരു: നിയന്ത്രണം വിട്ട കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് സ്കൂൾ വിദ്യാർഥികൾക്ക് ദാരുണാന്ത്യം. ഗദഗ് ഹുലകോട്ടിയിൽ കോട്ടൺ മില്ലിന് സമീപം എസ്‌യുവി കാർ ആണ് വൈദ്യുത തൂണിലിടിച്ചത്. ഹുലക്കോട്ടിയിലെ രാജേശ്വരി വിദ്യാനികേതൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് മുജാവർ (17), സഞ്ജീവ് റെഡ്ഡി (16) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന ആശിഷ് ഗുണ്ടൂർ (16), കാർ ഡ്രൈവർ എന്നിവർക്ക് ഗുരുതര പരുക്കേറ്റു.
സ്‌കൂൾ വാർഷിക ചടങ്ങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ കാർ പൂർണമായും തകർന്നു. അപകടസമയത്ത് എസ്‌യുവി കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ജിംസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഗദഗ് റൂറൽ പോലീസ് കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Two Class 10 students dead, 2 seriously injured after speeding SUV crashes into electric pole
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…