ബെംഗളൂരു: നിയന്ത്രണം വിട്ട ട്രക്ക് റോഡിൽ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ ഹൊന്നാവർ താലൂക്കിലെ ഗെറുസോപ്പ-സാഗർ റോഡിലെ സുലിമൂർഖി വളവിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ബിഹാർ സ്വദേശികളാണെന്നാണ് സൂചന.
സാഗറിൽ നിന്ന് ഹൊന്നാവറിലേക്ക് സ്റ്റീൽ കയറ്റി പോവുകയായിരുന്ന ട്രക്ക് ആണ് അപകടത്തിൽ പെട്ടത്. അമിതവേഗതയാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അപകടസമയത്ത് ആറ് പേരാണ് ട്രക്കിൽ യാത്ര ചെയ്തിരുന്നത്. പരുക്കേറ്റവരെ ഹൊന്നാവറിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഹൊന്നാവർ പോലീസ് സംഭവത്തിൽ കേസെടുത്തു.
TAGS: KARNATAKA | ACCIDENT
SUMMARY: Two dies as truck overturns on road
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…