കോഴിക്കോട്: കട്ടിപ്പാറയില്‍ നിയമനം ലഭിക്കാതെ ആത്മഹത്യ ചെയ്ത താമരശ്ശേരിയിലെ അധ്യാപികയ്ക്ക് നിയമനാംഗീകാരം. അഞ്ചുവർഷത്തോളം നിയമനവും ശമ്പളവും ലഭിക്കാത്ത നിരാശയില്‍ ഫെബ്രുവരി 19 നാണ് അലീന ബെന്നി ആത്മഹത്യ ചെയ്തത്. മാർച്ച് 15 നാണ് അലീനയെ LPST ആയി നിയമിച്ചുകൊണ്ടുള്ള നടപടി ഉണ്ടായത്.
9 മാസത്തെ ശമ്പള ആനുകൂല്യങ്ങളാണ് അലീനയുടെ കുടുംബത്തിന് ലഭിക്കുക. കോടഞ്ചേരി സെന്റ് ജോസഫ് സ്കൂള്‍ അധ്യാപികയായിരുന്നു അലീന. അലീന സ്കൂളില്‍ എത്താത്തതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ശമ്പളം കിട്ടാത്തത്തിന്റെ വിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്ന് കുടുംബം നേരത്തെതന്നെ ആരോപിച്ചിരുന്നു.
അഞ്ച് വർഷമായി ശമ്പളം കിട്ടിയിരുന്നില്ലെന്നും കട്ടിപ്പാറ ഹോളി ഫാമിലി എല്‍പി സ്‌കൂളില്‍ നാല് വർഷമായി ജോലി ചെയ്തിട്ടും ശമ്പ ളം കൊടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരി സെന്റ് ജോസഫ് എല്‍പി സ്‌കൂളിലാണ് അലീന ജോലി ചെയ്തിരുന്നത്.
13 ലക്ഷം രൂപ നല്‍കിയാണ് താമരശ്ശേരി കോർപ്പറേറ്റ് മാനേജ്‌മെന്റിനു കീഴിലെ സ്‌കൂളില്‍ ജോലി തരപ്പെടുത്തിയത്. അഞ്ച് വർഷമായിട്ടും ജോലി സ്ഥിരപ്പെടുത്താൻ മാനേജ്‌മെന്റ് തയ്യാറായില്ല. കാട്ടിപ്പാറയില്‍ ജോലി ചെയ്ത കാലയളവില്‍ ശമ്പളവും ആനുകൂല്യങ്ങളും ആവശ്യമില്ലെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയതായും കുടുംബം ആരോപിച്ചിരുന്നു.
TAGS : LATEST NEWS
SUMMARY : Teacher who committed suicide after not getting appointment gets legal recognition
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് വൻ ഇടിവ് രേഖപ്പെടുത്തി. പവന് 1400 രൂപ കുറഞ്ഞ് 88,360 രൂപയും ഗ്രാമിന് 175…
ഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം മൂലം ജനങ്ങള്‍ ദുരിതത്തിലാണ്. വായു ഗുണനിലവാര സൂചിക 400 പിന്നിട്ടു. ആനന്ദ് വിഹാറില്‍ രേഖപ്പെടുത്തിയത്…
തിരുവനന്തപുരം: കുറഞ്ഞസ്ഥലത്ത് വീടുനിർമിക്കുന്നവർക്ക് സഹായകരമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റംവരുത്തിയതായി മന്ത്രി എം.ബി. രാജേഷ്. അപേക്ഷിച്ചാലുടൻ നിർമാണാനുമതി ലഭ്യമാകുംവിധം ലോ റിസ്ക് കെട്ടിടങ്ങളുടെ…
തിരുവനന്തപുരം: നേമം കല്ലിയൂരില്‍ മദ്യലഹരിയില്‍ മകൻ അമ്മയെ കഴുത്തറത്ത് കൊന്നു. കല്ലിയൂർ സ്വദേശി വിജയകുമാരിയാണ് കൊല്ലപ്പെട്ടത്. മദ്യക്കുപ്പി കൊണ്ട് കഴുത്തറത്താണ്…
ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ പിടിയില്‍. പാലക്കാട് പെരിങ്ങോട് സ്വദേശി…
ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈസം ഹനാൻ (മൂന്ന്) മരിച്ചു. മൈസൂരു മണിപ്പാൽ ആശുപത്രിയിൽ…