ബെംഗളൂരു: കർണാടക നിയമസഭയിൽ നിന്ന് വീർ സവര്ക്കറുടെ ചിത്രം നീക്കം ചെയ്യാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. സവര്ക്കര് കര്ണാടക സംസ്ഥാനത്തിനായി ഒരു സംഭാവനയും ചെയ്തിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്ക്കാരിന്റെ തീരുമാനം.
2022ല് ബസവരാജ് ബൊമ്മൈ സര്ക്കാരാണ് ബെളഗാവിയിലെ സുവർണ വിധാൻ സൗധയിൽ സവര്ക്കറുടെ ഛായാചിത്രം സ്ഥാപിച്ചത്. വിവാദപാത്രമായ ഒരാളുടെ ചിത്രം എന്തിനാണ് സഭയ്ക്കുള്ളില് സ്ഥാപിച്ചതെന്ന് അന്നത്തെ പ്രതീപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യ ചോദിച്ചിരുന്നു.
നിരവധി എതിർപ്പുകൾ ഉണ്ടായിട്ടും ബിജെപി സർക്കാർ ചിത്രം സ്ഥാപിക്കുകയായിരുന്നു. അതേസമയം, ചിത്രം നീക്കാനുള്ള കോണ്ഗ്രസ് സര്ക്കാരിന്റെ തീരുമാനത്തിനെതിരെ സവര്ക്കറുടെ ചെറുമകന് രഞ്ജിത് സവര്ക്കര് രംഗത്തെത്തി. ടിപ്പു സുല്ത്താനെ വാഴ്ത്തുന്ന കോണ്ഗ്രസ് സര്ക്കാരില് നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
TAGS: KARNATAKA | VEER SAVARKAR
SUMMARY: State govt to remove veer savarkar photo in parliament
ബെംഗളുരു: മാഗി ഉത്സവത്തിന്റെ ഭാഗമായി മൈസുരു കൊട്ടാരത്തില് 10 ദിവസം നീണ്ടുനില്ക്കുന്ന പുഷ്പമേളയ്ക്ക് തുടക്കമായി. 31 വരെ രാവിലെ 10…
മലപ്പുറം: മുസ്ലിം ലീഗ് ഓഫീസ് ആക്രമണത്തില് പ്രതിഷേധിച്ച് ഇന്ന് പെരിന്തല്മണ്ണയില് യുഡിഎഫ് ഹര്ത്താല്.രാവിലെ 6 മുതല് വൈകിട്ട് 6 മണി…
തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകള് ഡിസംബർ 22 മുതല് സ്വീകരിച്ചു…
പത്തനംതിട്ട: ശബരിമലയില് കാട്ടാന ഇറങ്ങി. മരക്കൂട്ടത്ത് യുടേണ് ഭാഗത്താണ് കാട്ടാന എത്തിയത്. പ്രദേശത്ത് സ്ഥാപിച്ചിരുന്ന സംരക്ഷണ വേലി കാട്ടാന തകർത്തു.…
ഇടുക്കി: ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിൻ്റെ പ്രവർത്തനം തടഞ്ഞു. അനുമതിയില്ലാതെ നിർമ്മാണം പൂർത്തിയാക്കിയെന്ന് കണ്ടെത്തിയതോടെയാണ് ജില്ല കലക്ടർ സ്റ്റോപ്പ് മെമ്മോ നല്കിയത്.…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി വി പ്രിയദര്ശിനിയെ നിയോഗിക്കാന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം. കല്ലമ്പലം ഡിവിഷനില് നിന്നുള്ള…