Categories: KARNATAKATOP NEWS

നിയമസഭയിൽ എംഎൽഎമാർക്ക് ഉറങ്ങാനും, വിശ്രമിക്കാനും ഇനി റിക്ലൈനർ കസേരകൾ

ബെംഗളൂരു: കര്‍ണാടക നിയമസഭയിൽ എം.എൽ.എമാരുടെ ഉച്ചമയക്കത്തിന് ഇനി റിക്ലൈനർ കസേരകൾ (ചാരുകസേരകള്‍). സഭാംഗങ്ങളുടെ ഹാജർ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ പദ്ധതി. നിയമസഭയിലെ വിശ്രമമുറികളിൽ 15 റിക്ലൈനർ കസേരകൾ ക്രമീകരിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ഉച്ചഭക്ഷണത്തിനുശേഷം വിശ്രമിക്കാനായി പോകുന്ന സാമാജികരിൽപലരും പിന്നെ സഭയിൽ ഹാജരാകുന്നില്ല. റിക്ലൈനർ കസേരകൾ നൽകുന്നതോടെ അവർക്ക് ഇടവേളയ്ക്ക് ശേഷവും സഭാനടപടികളിൽ തുടരാൻ സാധിക്കുമെന്നാണ് സ്പീക്കറുടെ അഭിപ്രായം.

മാർച്ച് മൂന്നിന് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നീക്കം. വർഷത്തിൽ മൂന്ന് തവണ മാത്രമേ റിക്ലൈനറുകളുടെ ആവശ്യമുള്ളു എന്നതിനാൽ സർക്കാർ ഇത് വാങ്ങുകയല്ല പകരം വാടകയ്ക്ക് എടുക്കാനാണ് തീരുമാനമെന്നും നിയമസഭാ നടപടികളിൽ അംഗങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഇതിനോടകം ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂലായിലെ നിയമസഭാസമ്മേളനത്തിൽ സ്പീക്കർക്ക് വിശ്രമിക്കാൻ സഭയിൽ ചാരുകസേര സജ്ജീകരിച്ചിരുന്നു.
<br>
TAGS ; KARNATAKA | U T KHADER
SUMMARY : Recliner chairs are now available for MLAs to sleep and rest in the Legislative Assembly

Savre Digital

Recent Posts

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച്‌ അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…

2 minutes ago

സുരേഷ് ഗോപിയുടെ ഓഫീസ് ബോര്‍ഡില്‍ കരി ഓയില്‍ ഒഴിച്ചയാള്‍ അറസ്റ്റില്‍

തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…

4 minutes ago

മലപ്പുറത്ത് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച്‌ പോലീസ്

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…

54 minutes ago

സാഹിത്യ സംവാദം 17ന്

ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…

56 minutes ago

മലപ്പുറത്ത് ദേശീയപാതയില്‍ വാഹനാപകടം; ഒരു മരണം

മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…

2 hours ago

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി. പടിഞ്ഞാറൻ ബെംഗളൂരുവിലെ  മച്ചോഹള്ളി ഡിഗ്രൂപ്പ് ലേഔട്ട്…

2 hours ago